general

മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിന് മികച്ച ശുചിത്വ സ്കൂൾ അവാർഡ്

മണിയംകുന്ന്: കേരള സർക്കാർ നടപ്പിലാക്കുന്ന മാലിന്യ വിമുക്ത കേരളം 2.0 പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ 2023 24 വർഷത്തെ ശുചിത്വ സ്കൂൾ അവാർഡ് മണിയംകുന്ന് സെൻ്റ് ജോസഫ് യുപി സ്കൂൾ കരസ്ഥമാക്കി. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിക്കുകയും, ഇതര സ്കൂൾ ശുചിത്വ പ്രവർത്തനങ്ങളുടെ മികവും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത നോമ്പിളിൽ നിന്നും ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ് വിദ്യാർത്ഥികളായ മിലേനാ മനോജ്, നേഘ ജോസഫ്,ജിയോൺ സിനു ജോസഫ് Read More…

general

തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കണം: മന്ത്രി എം ബി രാജേഷ്

മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ Read More…

general

മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു

മണിയംകുന്ന് സെന്റ് ജോസഫ് യു പി സ്കൂളിൽ സീറോ വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയ് ഓഫ് വേസ്റ്റ് മാനേജ്‌മന്റ് പദ്ധതിക്ക് തുടക്കമായി. കുട്ടികൾ തങ്ങളുടെ വീടുകളിലെയും, സമീപത്തുള്ള ഭവനങ്ങളിലെയും ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങൾ കാര്യക്ഷമമായി ഒഴിവാക്കുവാനും കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണബോധം വളർത്തുവാനും ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നു. ഹെഡ്മിസ്ട്രസ് സി. റ്റീന ജോസ്, Read More…

general

‘മുല്ലപ്പെരിയാറിലുള്ളത് ജലബോംബ്, പുതിയ ഡാം വേണം’: അടിയന്തര പ്രമേയത്തിന് നോട്ടിസ്

മുല്ലപ്പെരിയാർ ഡാം ഡീ കമ്മിഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകി എംപിമാരായ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ. ഡാമിനു സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിലാണ്. വിഷയം സഭ നിർത്തിവച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണ്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ അഞ്ഞൂറോളം പേരുടെ ജീവനാണ് കവർന്നത്. ഒരു ഗ്രാമത്തെ Read More…

general

ലോക മുലയൂട്ടൽ വാരാചരണം

മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് 32 നവംബർ (തുണ്ടിയംകുളം)അംഗനവാടിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശാ വർക്കർ ശ്രീമതി ജെസി ആൻഡ്രൂസ് ബോധവത്കരണ ക്ലാസ് നയിച്ചു,അംഗനവാടി വർക്കർ ശ്രീമതി ശരണ്യ അരുൺ,ഹെൽപ്പർ ശ്രീമതി നിർമ്മല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു

general

വയനാട് ദുരന്തം: സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും

കോട്ടയം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയുമായി കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽ.പി. സ്‌കൂളിലെ കുരുന്നുകളും. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേർന്നു ശേഖരിച്ച 12,200 രൂപയുടെ ചെക്ക് അധ്യാപകരും വിദ്യാർഥികളും ജില്ലാ കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിനു കൈമാറി. ഹെഡ്മിസ്ട്രസ് റെനിമോൾ ജോസഫ്, അധ്യാപികയായ മാനസ ജെയിംസ്, മാനേജർ ഫാദർ ഫിൽമോൺ കളത്തറ, പി.ടി.എ. പ്രസിഡന്റ് വിനോദ് ലൂക്കോസ് എന്നിവർ വിദ്യാർഥികളോടൊപ്പമെത്തിയാണ് ചെക്ക് കൈമാറിയത്.

general

എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം: രാഷ്ട്രീയം മറന്ന് പ്രവർത്തനം നടത്തണം’; എകെ ആന്റണി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എകെ ആന്റണി അൻപതിനായിരം രൂപ നൽകും. രാഷ്ട്രീയം മറന്ന് ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ പ്രവർത്തനം നടത്തണമെന്നും എകെ ആന്റണി പറഞ്ഞു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് എകെ ആന്റണി പറഞ്ഞു. 53 കോടി 98 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും ജൂലൈ 30 മുതൽ ലഭിച്ച ഓരോ രൂപയും വയനാടിനായി ചെലവഴിക്കുമെന്നും Read More…

general

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു

മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. അധ്യാപകരായ ഡോക്ടർ ജെൻസി, രേഖാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.

general

‘കൈകോർക്കാം ലോകസമാധാനത്തിനായി’ ഹിരോഷിമ – നാഗസാക്കി ദിനാനുസ്മരണം

നീലൂർ: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിച്ചു. ക്രിസ്റ്റ മരിയ മാത്യു, അക്ഷര സന്തോഷ്, നെബിൻ മജു, ആഞ്ജലീന എലിസബത്ത് ഷെൽവി , അലോണ സലേഷ്, പൂജ മോൾ ബി, അക്ഷര സുനിൽ, അനഘ പ്രവീൺ എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു. പ്രധാന അധ്യാപക ശ്രീമതി ലിനിറ്റ തോമസിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പ്രവർത്തനങ്ങൾ നടന്നത്. സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ രേഖചിത്രത്തിൽ കുട്ടികൾ പ്രാർത്ഥനാപൂർവ്വം ഒപ്പുവെച്ചു. ഹിരോഷിമ – നാഗസാക്കി Read More…

general

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം

ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ​ഗം​ഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുനന്ത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് ദിവസം Read More…