കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സമ്മേളനത്തിൻ്റെ ഭാഗമായി കുട്ടികൾ പരീക്ഷയേ എങ്ങനെ അഭിമുഖികരിക്കണമെന്ന വിഷയത്തേ ആസ്പദമാക്കി മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ് യു.പി സ്കൂളിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ഫാത്തിമ അജാസ് പഠന ക്ലാസ് നയിച്ചു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി എം.ആർ പ്രസന്നകുമാർ മണ്ണിപ്ലാക്കൽ, ജിബിൻ ജോർജ് കല്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.
ചെന്നൈയിൽ നടന്ന ജൂനിയർ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ ഇന്ത്യയ്ക്ക് വേണ്ടി 2. 03മീറ്റർ ഉയരത്തിൽ ചാടി വെങ്കല മെഡൽ കരസ്ഥമാക്കിയ മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർത്ഥി ജുവൽ തോമസിനെയും,ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി കോച്ച് സന്തോഷ് ജോർജിനെയും, പി ടി എ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 3 ന് രാവിലെ 10 മണിയ്ക്ക് ആദരിക്കും. പിടിഎ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും. പൂഞ്ഞാർ എം എൽ Read More…
കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ (27/2/24) തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന Read More…