general

“സഭയുടെ മംഗളവാർത്തയാണ് പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചനെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ്”

സഭയുടെ മംഗളവാർത്ത ദിനമായ 1883 മാർച്ച്‌ 25 നു കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയിൽ ജനിച്ച പുണ്യശ്ലോകനായ കുട്ടൻ തറപ്പേൽ യൗസേപ്പച്ചൻ സീറോ മലബാർ സഭയുടെയും, പാലാ രൂപതയുടെയും, കടപ്ലാമറ്റം പ്രദേശത്തിന്റെയും മംഗള വാർത്തയായിരുന്നുവെന്ന് മാർ ജേക്കബ് അങ്ങാടിയാത്ത് പിതാവ് അച്ചന്റെ 67-ാം ചരമവാർഷിക ദിനത്തിലെ വിശുദ്ധ കുർബാന മധ്യേയുള്ള സന്ദേശത്തിൽ വിശ്വാസികളോട് പറയുകയുണ്ടായി.

പരിശുദ്ധ അമ്മയുടെ ഭക്തനായിരുന്ന കുട്ടൻ തറപ്പേൽ അച്ചൻ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 07 ന് ഈ ലോകത്തോട് വിടപറഞ്ഞ വേളയിൽ അച്ചൻ കടപ്ലാമറ്റം പ്രദേശത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുകയും, പ്രാദേശിക വികസനത്തിന് നൽകിയ സംഭാവനയുമായിരുന്നു കുമ്മണ്ണൂർ – വെമ്പള്ളി റോഡും, കിടങ്ങൂർ – മരങ്ങാട്ടുപള്ളി റോഡുമെന്ന് പിതാവിന്റെ സന്ദേശത്തിൽ ഉൾക്കൊള്ളിച്ചു.

ദൈവവിളിക്ക് പ്രോത്സാഹനം നൽകിയ കുട്ടൻതറപ്പേൽ അച്ചൻ പൗരോഹിത്യ ജീവിതത്തിന്റെ ആദ്യകാലം കടപ്ലാമറ്റം ഇടവകയിലും, പിന്നീട് മൂന്നു ദൈവാലയങ്ങളിൽ അസിസ്റ്റന്റ് വികാരിയായും സേവനം ചെയ്തു.

കുടുംബ വിശുദ്ധീകരണത്തെയും , കുടുംബ നവീകരണത്തെക്കുറിച്ചും, പരിശുദ്ധ അമ്മ നൽകിയ മാതൃക നമ്മുടെ എല്ലാവരുടെയും കുടുംബ ജീവിതത്തിൽ ഉണ്ടാവണമെന്നും പിതാവ് പറഞ്ഞു.

കർത്താവിന്റെ കൃപ ലഭിക്കുവാൻ കർത്താവിനോട് ചേർന്ന് നിന്ന് മാതൃക കാണിച്ചിരുന്ന കുട്ടൻതറപ്പേൽ അച്ചൻ നമുക്ക് ഓരോരുത്തർക്കും മാതൃകയാകട്ടെയെന്ന് ആശംസിച്ചുകൊണ്ട് അങ്ങാടിയത്ത് പിതാവ് തന്റെ സന്ദേശം വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന വിശ്വാസികൾക്ക് നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *