vakakkad

വിശുദ്ധ അദ്ധ്യാപികയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ വാർഷികത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ പ്രാർത്ഥനയോടെ അൽഫോൻസാ സന്നിധിയിൽ

വാകക്കാട്: വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻ്റെ 18-ാം വാർഷികം വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ആചരിച്ചു. സ്കൂളിലെ കുട്ടികളും അധ്യാപകരും അൽഫോൻസാമ്മ അധ്യാപനം നടത്തിയ വാകക്കാട് പള്ളിക്കൂടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന അൽഫോൻസാ ചാപ്പലിൽ പ്രത്യേക പ്രാർത്ഥന നടത്തി.

1932 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. ഭരണങ്ങാനം ക്ലാരമഠത്തിൽ 1946 ജൂലൈ 28നാണ് അൽഫോൻസാമ്മയുടെ മരണം. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1986 ഫെബ്രുവരി 8 ന് കോട്ടയത്തു വച്ച് അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബർ 12 ന് സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ച് ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

മറ്റുള്ളവരുടെ വേദനകളിൽ ആശ്വാസമേകികൊണ്ട് സ്വന്തം വേദനകളെ മറന്ന വിശുദ്ധ അൽഫോൻസാമ്മ പ്രാർത്ഥനയിലൂടെയും അധ്വാനത്തിലൂടെയും സഹകരണത്തിലൂടെയും നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ ഏവരിലേക്കും പ്രകാശിപ്പിച്ചതുപോലെ നമുക്കും മറ്റുള്ളവർക്ക് നന്മ ചെയ്തുകൊണ്ട് മുന്നേറാം എന്ന് കുട്ടികൾ ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *