പാറത്തോട് :പാലമ്പ്ര ഗദ്സെമേനിഇടവക സമൂഹത്തിന്റെ സംയുക്ത ഓണാഘോഷ പരിപാടി വികാരി ഫാ. ഡോ. ജിയോ കണ്ണംകുളം CMI ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തിന് സിസ്റ്റർ. ഗ്ലാഡിസ് സിഎംസി, ടോമി നീർവേലിൽ, ജിതിൻ പെരുന്നപ്പള്ളിയിൽ, സരുൺ ഒട്ടിയാംപറമ്പിൽ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ഇടവകക്കാർക്കായി മെഗാ കസേരകളി, മിഠായി പെറുക്ക്, ബോൾ പാസിംഗ്, കുപ്പി വളയിടിൽ, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ആവേശപൂർവ്വമായ വടംവലിയിൽ സീനിയർ യൂത്തിന്റെ ടീം വിജയികൾ ആകുകയും സെവൻസ് വാക്കപ്പാറ രണ്ടാം സ്ഥാനo നേടുകയും ചെയ്തു.
ആരവം 3.0യോട് അനുബന്ധിച്ച് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്കുള്ള അലമാരാ, സ്മാർട്ട് ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഓണാഘോഷത്തിന് സീനിയർ യൂത്ത് പ്രസിഡന്റ് ജിതിൻ ജിമ്മി, ലിബിൻ ചീനിവേലിൽ, സെബിൻ ഇലവുങ്കൽ, സുനിൽ ദേവസ്യ, മാത്തുക്കുട്ടി, ജിബിൻ ജിമ്മി, സന്തോഷ്, ജോബിൻ ജേക്കബ്, നിഖിൽ, ജെറിൻ, ഷിൻസ്, തോമസുകുട്ടി ജോസ്, ലിജോ, വിപിൻ ജോസ്, ജോമോൻ, ജോയൽ, സാജൂ, ബൈജൂ, ജെറിൻ, തുടങ്ങിയവരും കൈക്കാരന്മാരായ റ്റോമി നീറുവേലിൽ, ജോണി അട്ടാറുമാക്കൽ,വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും നേതൃത്വം നൽകുകയുണ്ടായി.