general

സ്കിൽ ഡെവലപ്മെൻറ് സെൻറർ മുരിക്കുവയലിൽ

മുരിക്കും വയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള ആലോചന യോഗത്തിൽ ബഹു.പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിൽ 210 സ്കിൽ സെൻ്ററുകളാണ് ആരംഭിക്കുന്നത് ഗ്രാഫിക് ഡിസൈൻർ ആനിമേറ്റർ കോഴ്സുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.സ്കിൽ ഡെവലപ്മെൻറ് പ്രവർത്തനങ്ങൾക്ക് ബഹു. എം എൽ എ എല്ലാവിധ പിന്തുണയും നൽകി. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ റ്റി സനിൽ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത രതീഷ്,ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ Read More…

general

വന്യമൃഗങ്ങളെ സംരക്ഷിക്കും, മൃഗങ്ങളിൽ നിന്ന് മനുഷ്യരെയും സംരക്ഷിക്കും : മന്ത്രി എ. കെ. ശശീന്ദ്രൻ

കോരുത്തോട് : മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നതെന്നും, മൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള വനംവകുപ്പ് അതേസമയം വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വനമേഖലയും ജനവാസ മേഖലയുമായി തിരിച്ച് സമ്പൂർണ സുരക്ഷിതത്വ ക്രമീകരണം ഒരുക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം കോരുത്തോട്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആനക്കിടങ്ങ്, ഹാങ്ങിങ് ഫെൻസിംഗ് എന്നിവ ക്രമീകരിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ 30 കിലോമീറ്ററോളം വരുന്ന വനാതിർത്തി Read More…

general

ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ നേത്രപരിശോധനയും, ഹോമിയോ മെഡിക്കൽ ക്യാമ്പും, അവയർനെസ് ക്ലാസുകളും നടത്തി

അന്തിനാട് : ലോക മാനസിക ദിനാചാരണത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയുടെയും, മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ നേത്രപരിശോധനയും, ഹോമിയോ മെഡിക്കൽ ക്യാമ്പും നിയമ ബോധവത്കരണ ക്ലാസും, മാനസിക ആരോഗ്യ ക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീ ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം എംപി ഫ്രാൻ‌സിസ് ജോർജ്ജ് നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം Read More…

general

ADM നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്കെതിരെ നിയമപരമായ നടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസ് നൽകിയ പരാതിയിലാണ് നടപടി. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് Read More…

general

വയനാട്, ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്

പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് Read More…

general

കലോത്സവം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്റ്റേജുകളിൽ നടന്ന വരുന്ന കലോത്സവം വിവിധ മത്സരങ്ങളോട് കൂടി ഇന്ന് സമാപിക്കുന്നതാണ്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമൃതാ ടി വി സൂപ്പർ ഡ്യൂപ്പർ ഫെയിം സുനിൽ ബാബാ നിർവ്വഹിച്ചു. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ: സതീഷ് DJ, വി Read More…

general

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി, കൊലപാതകത്തിന് തുല്യമായ സംഭവമെന്ന് കോണ്‍ഗ്രസ്

എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്. ദിവ്യക്കെതിരെ Read More…

general

മുനമ്പം -വഖഫ് വിഷയത്തിൽ ഇടയന്മാരെയും ആടുകളെയും ഒരുപോലെ തള്ളിക്കളഞ്ഞ ഇടത് -വലത് ജനപ്രതിനിധികൾ ; ഇനിയും ഇവരെ അരമനകളുടെ പടികയറാൻ അനുവദിക്കരുത് :അഡ്വ.ഷോൺ ജോർജ്

മലയാള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തു ചെയ്തില്ല എന്ന മട്ടിൽ കൈകാര്യം ചെയ്‌ത ഒരു സംഭവമുണ്ട്. കേന്ദ്രം കൊണ്ടുവന്നിട്ടുള്ള വഖഫ് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഒറ്റക്കെട്ടായിട്ടു പ്രമേയം പാസ്സാക്കി എന്നതാണ് വാർത്ത. അതായതു കേരള കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വമായ കെ സി ബി സിയുടെ, സീറോ മലബാർ സഭയുടെ ഈ കാണുന്ന അഭിപ്രായത്തിന് പുല്ലുവിലയാണ് 140 ജനപ്രതിനിധികൾ കൊടുത്തതെന്നർത്ഥം. മുനമ്പം തീരത്തെ അറുനൂറിൽ അധികം വരുന്ന കുടുംബങ്ങൾ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ വഖഫ് Read More…

general

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

മാസപ്പടി കേസിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. ചെന്നൈയിലെ ഓഫീസിലാണ് മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. Read More…

general

6വയസുകാരി വേമ്പനാട്ട് കായൽ 7കിലോമീറ്റർ നീന്തിക്കടന്നു

മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകളായ ആദ്യ ഡി നായർ ആണ് 3 മണിക്കൂർ 45മിനിറ്റ് കൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കോതമംഗലം കറുകടം സെൻമേരീസ് ഒന്നാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആദ്യ. രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ നീന്തിയാണ് വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുന്നത്. ഏഴ് കിലോമീറ്റർ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് Read More…