പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളിലെ 43 ഗ്രാമീണ റോഡുകൾ പി.എം.ജി.എസ്.വൈ. പദ്ധതിയുടെ നാലാംഘട്ടത്തിൽ ഇടംനേടിയതെന്ന് ആന്റോ ആന്റണി എം.പി. അറിയിച്ചു.ആറു മീറ്റർ വീതിയും 500 മീറ്റർ നീളവുമുള്ള ഗ്രാമീണ റോഡുകളാണ് പട്ടികയിൽ ഇടം പിടിച്ചത്. പദ്ധതിയിലുൾപ്പെട്ട റോഡുകൾ: തിടനാട് ഗ്രാമപഞ്ചായത്തിലെ കാളകെട്ടി- ഇരുപ്പക്കാവ് -വില്ലണി റോഡ്, വാരിയാനിക്കാട് -മൈലാടി-വെള്ളിമല റോഡ്, വാരിയാനിക്കാട്-പരിന്തിരിക്കൽ റോഡ്, ചെമ്മലമറ്റം-കരിമാപ്പനോലി-കൊക്കരണി- വേങ്ങത്താനം റോഡ്, അമ്പാറനിരപ്പേൽ -മൂന്നാനപ്പള്ളി -ചിറ്റാർ റോഡ്, ഞാണ്ടുംകണ്ടം- ചാറടി-കണ്ണാനി റോഡ്, പൂവത്തോട് -പുരയിടത്തിൽ -വലിയപാറ റോഡ് Read More…
general
പുല്ലകയാർ മലിനീകരണം: ബോധവൽകരണ ജാഥ നടത്തി
വേലനിലം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം, സെക്രട്ടറി കെ പി നാസറുദ്ദീൻ എന്നിവർ സംസാരിച്ചു. കൂട്ടിക്കൽ ചപ്പാത്തിൽ നൽകിയ സ്വീകരണത്തിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ ഷമീർ, കൊക്കയാർ ഗ്രാമപഞ്ചായത്ത് അംഗം അൻസൽന സക്കീർ Read More…
ഇളങ്കാടിന് സമീപം പുലിയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം; പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം; മരണകാരണം കഴുത്തിലേറ്റ മുറിവ്
കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിൽ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവൻ നഷ്ടമായതെന്നും പോസ്റ്റ്മോർട്ടത്തിൽ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എൻ.രാജേഷ് പറഞ്ഞു. രണ്ട് കിലോമീറ്റർ അപ്പുറമുള്ള പറമ്പിലേക്കാണ് പോലീസ് നായകൾ മണം പിടിച്ചുപോയത്. ആ പറമ്പിൽ നിന്ന് മുറിവ് സംഭവിച്ചശേഷം പുലി റബ്ബർ തോട്ടത്തിൽ വന്നപ്പോഴായിരിക്കാം ജീവൻ നഷ്ടപ്പെട്ടത്. അതിനിടയിൽ മുറിവിൽ നിന്ന് Read More…
കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ മാതൃകാ കൃഷിത്തോട്ടം- ഇൻസ്റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ വൈക്കം നഗരസഭ കൃഷിഭവന് കീഴിൽ നടന്നു
വൈക്കം:കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ മാതൃകാ കൃഷിത്തോട്ടം- ഇൻസ്റ്റിറ്റ്യൂഷണൽ കൾട്ടിവേഷൻ വൈക്കം നഗരസഭ കൃഷിഭവന് കീഴിൽ നടന്നു. വൈക്കം എംഎൽഎ ശ്രീമതി സികെ ആശ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ വൈക്കം നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രീത രാജേഷ് അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം ശ്രീ ജോജോസ് സി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർമാരായ ശോഭ പി പി, റെജിമോൾ തോമസ്, വൈസ് ചെയർമാൻ പിടി സുഭാഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ Read More…
സ്കൂൾ വാർഷികവും രക്ഷകർത്ത്യ സമ്മേളനവും
ഇരുമാപ്രാമറ്റം: എം ഡി സി എം എസ് ഇരുമാപ്രാമറ്റം ഹൈഹൈസ്കൂളിൽ “ആരവം” എന്ന പേരിൽ എഴുപത്താഞ്ചാമത് സ്കൂൾ വാർഷികവും, രക്ഷകർത്ത്യ സമ്മേളനവും, അവാർഡ് ദാനവും, ആദരിക്കലും നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് ജഗ്ഗു സാമിന്റെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. കോർപ്പറേറ്റ് മാനേജർ ജെസ്സി ജോസഫ് മുഖ്യപ്രഭാഷണവും റവ: റോയ് പി തോമസ് അനുഗ്രഹപ്രഭാഷണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അവാർഡ്ദാനം നിർവഹിച്ചു. അനുരാഗ് പാണ്ടിക്കാട്ട്, Read More…
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ തളച്ചു. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ Read More…
ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു
ലയൺസ് ക്ലബ് രാമപുരം, ഇടക്കോലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ഐ മൈക്രോ സർജറി & ലേസർ സെൻറർ ഹോസ്പിറ്റൽ തിരുവല്ലയുടെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രപരിശോധന നടത്തി, കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്തു. രാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ ജോർജ് കുരിശുമൂട്ടിലി ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു Read More…
വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു
വൈക്കം: അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന കർഷകർ അവരുടെ വിളവിൽ നിന്ന് കൃഷിഭവനിലേക്ക് ഒരു വിഹിതം വിത്തിനായി നൽകുന്നു. ആയത് കൃഷിഭവനിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകലത്തിൽ നിക്ഷേപിക്കുകയും കൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു. സൗജന്യമായി വിത്ത് കൃഷിഭവനെ ഏൽപ്പിക്കുന്ന കർഷകരുടെ ഫോട്ടോ സഹിതം കർഷക ഗ്രൂപ്പുകളിൽ ഇടുകയും Read More…
ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു
കൊക്കെയ്ൻ കേസിൽ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തൻ. നടൻ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളേയും എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. എട്ട് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. തുടർന്ന്, മുഴുവൻ പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോം ചാക്കോയ്ക്കുവേണ്ടി അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു Read More…
മോൻസ് ജോസഫ് എം എൽ എ യുടെ നിലപാട് അപഹാസ്യം: എൽ.ഡി.എഫ്
ഞീഴൂർ: തോമസ് ചാഴികാടൻ എക്സ്.എം.പിയുടെ ഫണ്ട് സ്വന്തം പേരിലാക്കുന്നത് അന്യന്റ പിത്വത്വം ഏറ്റെടുക്കുന്നത്പോലെ അപഹാസ്യമാണെന്ന് എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി. ഞീഴൂർ പഞ്ചായത്തിലെ മാണി കാവ് – വട്ടീത്തുങ്കൽ – വട്ടക്കുന്ന് – മുക്കവലക്കുന്ന് – ഇല്ലിച്ചുവട് റോഡ് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനം അംഗീകരിച്ച് തോമസ് ചാഴികാടൻ എം.പി.യുടെ ഫണ്ടിൽ നിന്നും ചാഴികാടൻ അനുവദിച്ച ഫണ്ടാണ്. അതിന്റെ പിത്യത്വം ഏറ്റെടുത്തു കൊണ്ട് നിലവിലെ എം പിയുടേയും എം.എൽഎയുടേയും പേരിൽ വന്ന പത്രവാർത്തകൾ സത്യ വിരുദ്ധമാണന്ന് എൽ.ഡി.എഫ് Read More…











