തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം – 2022 മത്സരങ്ങൾ നവംബർ 12ന് ആരംഭിക്കും. 100 മീറ്റർ, 200 മീറ്റർ റേസ്, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, വടംവലി തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുന്നത്.
ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. തീക്കോയി സെന്റ് മേരിസ് ചർച്ച് ഗ്രൗണ്ട് ആണ് പ്രധാന മത്സരവേദി. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ നവംബർ 10 ന് മുൻപ് ഗ്രാമപഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.