ഇരിങ്ങാലക്കുട: വ്യാപകമായ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ച് ഉറവിടങ്ങൾ കണ്ടെത്തണമെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു.
ആശ്രയ – അനാഥരില്ലാത്ത ഭാരതം പ്രസ്ഥാനം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന ജനബോധൻ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നിയോജക മണ്ഡലതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സിസ്റ്റർ ലിസ്സി അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ്, കോ ഓർഡിനേറ്റർ മോഹൻ ജി.നായർ, ജില്ലാ ഭാരവാഹികളായ ജയിംസ് മുട്ടിക്കൽ, തോമസ് കരിപ്പായി, ബൈജു വർഗീസ്, തോമസ് തത്തംപിള്ളി, ജോമി ജോൺ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്കൂളുകളിലും പൊതു ഇടങ്ങളിലും ലഹരിക്കെതിരെയായുള്ള സ്കിറ്റ്, തെരുവ് നാടകം,ഫ്ലാഷ് മോബ് എന്നിവ ഇതോടൊപ്പം നടന്നു.