KM മാണി സാർ കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു. കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി MGM ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ KM മാണിസാറിൻ്റെ 92-ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യദിന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശേരിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ Read More…
general
അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും
മറ്റക്കര : അൽഫോൻസാഗിരി ദൈവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5 ന് കൊടിയേറ്റ് 5.30 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന (റവ. ഫാ. ആൻ്റെണി തോണക്കര),6.30 ന് സിമിത്തേരി സന്ദർശനം, പൊതു പ്രാർത്ഥന, 7 ന് വാഹന വെഞ്ചരിപ്പ്. ഫെബ്രുവരി 1 ശനി വൈകിട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന (റവ ഫാ.സ്കറിയ മലമാക്കൽ), 7 ന് ജപമാല പ്രദക്ഷിണം, 7.45 ന് കഴുന്നു നേർച്ച Read More…
ലോക ക്യാൻസർ ദിനത്തിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ആരോഗ്യ ജാഗ്രതാ സദസ്
ക്യാൻസർ രോഗബാധിതരുടെ ക്ഷേമത്തിനും കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുപ്പതിനായിരത്തിൽ അധികം കാൻസർ രോഗികൾ അംഗങ്ങളായ സംഘടനയാണ് ജീവനം കാൻസർ സൊസൈറ്റി. ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയേറ്റിനു മുമ്പിൽ സംഘടിപ്പിക്കുന ആരോഗ്യ ജാഗ്രതാ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കാൻസർ ചികിൽസ സൗജന്യമാക്കുക, കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക, വ്യാജ കാൻസർ ചികിൽസ കർക്കെതിരേ നടപടി സ്വീകരിക്കുക, ഭക്ഷണ പദാർത്ഥങ്ങളിൽ Read More…
പനച്ചികപ്പാറ ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിടം പണി തീർന്നു മാസങ്ങളായിട്ടും കുട്ടികൾക്ക് തുറന്നു കൊടുക്കാത്തതെന്ത്? :എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി
പനച്ചികപ്പാറ: വർഷങ്ങളോളം സ്കൂൾ കെട്ടിടം പൊളിച്ചിട്ട് കുട്ടികളെയും അധ്യാപകരെയും ദ്രോഹിച്ച ശേഷം പുതിയ കെട്ടിടം പണിതീർത്തിട്ട് മാസങ്ങളായി, കുട്ടികൾക്ക് തുറന്നു കൊടുത്ത് പ്രവർത്തനം ആരംഭിക്കാതെ ഇനിയും ദ്രോഹം തുടരുന്നത് ആരോടുള്ള പക തീർക്കാനാണെന്ന് എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ചോദിക്കുന്നു. 250ന് മേൽ കുട്ടികളും 125 വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉള്ള പൂഞ്ഞാർ പഞ്ചായത്തിലെ ഏക ലോവർ പ്രൈമറി സ്കൂളിന്റെ 125ആം വാർഷികം ആഘോഷിക്കാൻ പോകുന്നു എന്നറിയുന്നു എന്നാൽ അവിടുത്തെ കുട്ടികളും അധ്യാപകരും Read More…
CPI കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം നടത്തി
പൂഞ്ഞാർ : ഇരുപത്തിയഞ്ചാമത് പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി CPI പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയിലെ കൈപ്പള്ളി ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ സഖാവ് സിന്ധു അജിയുടെ അധ്യക്ഷതയിൽ സിപിഐ ജില്ല എക്സിക്യൂട്ടിവ് അംഗം സഖാവ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ പൂഞ്ഞാർ മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സഖാവ് കെ.എസ് രാജു , സിപിഐ പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി സഖാവ് സി. എസ് സജി , AlYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി Read More…
ആവേശമായി പുതിയ ബസ് സർവീസ്
തലപ്പുലം പഞ്ചായത്തിന്റ ഗ്രാമീണ ഭംഗി നുകർന്നു കൊണ്ട് പുതിയ ബസ് സർവീസ് ആരംഭിച്ചു. രാവിലെ 6.30 ന് കളത്തുക്കടവിൽ ആരംഭിച്ചു തെള്ളിയാമറ്റം, പ്ലാശ്നാൽ, ഇഞ്ചോലിക്കാവ്, ഈരാറ്റുപേട്ട, അമ്പാറ നിരപ്പ്, ചേന്നാട്,ചോറ്റി എന്നീ സ്ഥലത്തു കൂടിയാണ് സർവീസ് നടത്തുന്നത്. ബസ് പ്ലാശ്നാൽ എത്തിയപ്പോൾ വമ്പിച്ച സ്വീകരണം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും ആയ അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ മെബർ മാരായ ബിജു K. K, സുരേഷ് P. K, എൽസമ്മ തോമസ്, ബാങ്ക് ഡയറക്ടർ ബോർഡ് Read More…
പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന വാർഷികം 2025 ജനുവരി 29, 30 തീയതികളിൽ
പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിന വാർഷികം 2025 ജനുവരി 29, 30 തീയതികളിൽ വിശേഷാൽ പൂജകൾ, ക്ഷേത്രാചാരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി വിപുലമായി അഘോഷിക്കുകയാണ്. പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെന്റ്,സൈബർ സേന, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉൽസവചടങ്ങുകളിലും മറ്റ് കലാപരിപാടികളിലും പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നു. കാര്യപരിപാടികൾ 29-01-2025 ബുധൻ ഒന്നാം ദിവസം: Read More…
റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ
റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കുമെന്നും മന്ത്രി Read More…
പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി അനുമതി പിന്‍വലിക്കണമെന്ന് കെ.സി.ബി.സിയുടെ തുറന്ന കത്ത്
പാലക്കാട്ടെ കഞ്ചിക്കോട് ഇലപ്പുള്ളിയില്‍ മദ്യനിര്‍മ്മാണത്തിനായി ബ്രൂവറി-ഡിസ്റ്റിലറി യൂണിറ്റിന് നല്‍കിയിരിക്കുന്ന അനുമതി അടിയന്തിരമായി പിന്‍വലിച്ച് കുടിവെള്ള പദ്ധതികള്‍ പോലുള്ള ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ടെമ്പറന്‍സ് കമ്മീഷനും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയും മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കത്ത് ഇപ്രകാരമാണ്: സര്‍, എന്തെന്നാല്‍ അങ്ങ് പ്രതിനിധാനം ചെയ്യുന്ന മുന്നണി 2016 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനം ഇങ്ങനെ ആയിരുന്നില്ലേ. ”മദ്യം കേരളത്തില്‍ ഗുരുതരമായൊരു സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും Read More…
പീലി വിടർത്തി കൗമാര കലാവാസന്തം; അരുവിത്തുറ കോളേജിൽ “ചിലമ്പ് 2025” ആർട്സ് ഫെസ്റ്റിന് തുടക്കമായി
കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ് ആർട്സ്സ് ക്ലബ്ബ് സെക്കട്രി Read More…











