ഈരാറ്റുപേട്ട: പ്രായപൂർത്തിയാകാത്ത 11 വയസ്സുള്ള പെൺകുട്ടിയുടെ നേരെ ലൈംഗിക അധിക്ഷേപം നടത്തിയ കേസിലെ പ്രതി കടനാട്, പിഴക് മുഖത്തറയിൽ കരുണാകരൻ (74) എന്നയാളെ 10 വർഷം കഠിന തടവിനും,35000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 30,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.., ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 23/11/24 ൽ ആയിരുന്നു കേസിന് Read More…
Blog
Your blog category
കോട്ടയത്ത് ഇരുമ്പുകമ്പി കയറ്റി വന്ന ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു
കോട്ടയം: ഇരുമ്പുകമ്പി കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നു പുലർച്ചെ മൂന്നിന് ചിങ്ങവനം ഗോമതിക്കവലയിലാ ണ് അപകടമുണ്ടായത്. ലോഡുമായി ചിങ്ങവനം ഭാഗത്തേക്കു വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് ഇരുമ്പുകമ്പി റോഡിൽ ചിതറിക്കിടന്നു. ഇതോടെ എംസി റോഡിൽ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പേലീസ് സ്ഥലത്ത് എത്തി മേൽന ടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ചാണ് സ്ഥലത്തുനിന്ന് ലോറി ഉയർത്തി മാറ്റിയത്.
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്
വൈക്കം നഗരസഭ കൃഷിഭവൻ ഏർപ്പെടുത്തിയ ” കൃഷിമുകുളം” അവാർഡ് വൈക്കം ടൗൺ ഗവൺമെന്റ് എൽ പി എസ് ന്. കാർഷിക മേഖലയിൽ കുട്ടികളെ ഉൾക്കൊള്ളിച്ചു അവരിൽ കാർഷിക അവബോധം വളർത്തുന്നതിൽ കാണിച്ച മികവിനാണ് അംഗീകാരം. വർധിച്ചു വരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ 70 ശതമാനവും ഭക്ഷണത്തിൽ നിന്നുള്ളതാണ്. ഈ സാഹചര്യത്തിൽ കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണുള്ളത്. പുതു തലമുറയിൽ കൃഷിയുടെ അറിവും അഭിരുചിയും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ വർഷം മുതൽ നഗരസഭ കൃഷിഭവൻ “കൃഷിമുകുളം ” അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് വീട്ടമ്മയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു, ഒപ്പം മോഷ്ടാവും വീണു : ഞെട്ടിക്കുന്ന കവര്‍ച്ച : പരിക്കേറ്റ യുവതി ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവര്‍ച്ച. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസ് ഇന്നലെ പുലര്‍ച്ചെ കല്ലായി ഭാഗത്ത് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രമം നടത്തിയത്. ബാത്ത്റൂമിലേക്കുപോകാന്‍ ഡോറിനടുത്തെത്തിയ വീട്ടമ്മയെ പ്രതി തള്ളിയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള പിടിവലിക്കിടെ പ്രതിയും താഴേക്ക് വീണെങ്കിലും, ഉടന്‍ എഴുന്നേറ്റ് വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ബാഗില്‍ ഉണ്ടായിരുന്ന 8,500 രൂപയും മൊബൈല്‍ ഫോണും നഷ്ടമായി. സംഭവത്തില്‍ Read More…
മുണ്ടാങ്കൽ വാഹനാപകടത്തിൽ മരിച്ച അന്നമോൾടെ സംസ്കാരം തിങ്കളാഴ്ച്ച
പാലാ : മുണ്ടാങ്കൽ വാഹന അപകടത്തിൽ മരിച്ച അന്നമോളുടെ മൃതദേഹം തിങ്കളാഴ്ച അന്ന മോൾ പഠിച്ച പാലാ സെൻ്റ് മേരീസ് സ്കൂളിൽ പൊതുദർശനം തുടർന്ന് പ്രവിത്താനത്തെ വീട്ടിലും അതിന് ശേഷം 11 മുതൽ പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ. പൊതുദർശനത്തിനു ശേഷം സംസ്ക്കാരവും നടക്കും.
കോട്ടയത്ത് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം മാലയിപറമ്പിൽ അഭിജിത്ത് (24) ആണ് മരിച്ചത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളികവലയ്ക്ക് സമീപത്തെ ഇറക്കത്തിൽ രാവിലെ 8.30നായിരുന്നു അപകടം. കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേയ്ക്ക് പോകവെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഭിജിത്ത് മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശവും ബൈക്കും തകർന്നു.
കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു; ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു
കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ വാഹനം തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. ഗൂഗിൾ മാപ്പ് നോക്കി കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് പിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വാഹനം ഒഴുക്കിൽപ്പെട്ടില്ല. സമീപവാസികൾ ഓടിയെത്തി കാറിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. Read More…
സി എം സി സഭാംഗം മൂലയിൽതോട്ടത്തിൽ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ) നിര്യാതയായി
കാഞ്ഞിരപ്പള്ളി: പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ സഹോദരീ പുത്രൻ പാലാ (കുറുമണ്ണ്) മൂലയിൽതോട്ടത്തിൽ ഔസേപ്പച്ചൻ്റെ മകൾ കാഞ്ഞിരപ്പള്ളി സി എം സി അമലാ പ്രോവിൻസിലെ സെൻ്റ് മേരീസ് മഠാംഗമായ സിസ്റ്റർ ജോസ് ക്ലെയർ (ക്ലാരമ്മ – 72) നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഇന്ന് (23/07/2025) ഉച്ചകഴിഞ്ഞ് 1.30 ന് മഠം ചാപ്പലിൽ ആരംഭിച്ച് 3.15 ന് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പരേത Read More…
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ജൂലൈ 19 ന് കൊടിയേറും. രാവിലെ 11.15 ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. പ്രധാന തിരുനാൾ 28 ന്. തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10.00, 11.30, വൈകുന്നേരം 2.30, 3.30, 5.00. 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകുന്നേരം 4.30 ന് സായാഹ്ന പ്രാർത്ഥനയും 6.15 ന് ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്. Read More…
എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി
എരുമേലി : നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഉന്നതിയിലെ കുടുംബങ്ങളുടെ ദുരിതാവസ്ഥ മനസ്സിലാക്കി എംഎൽഎ മുൻകൈയെടുത്ത് വിശദമായ പദ്ധതി തയ്യാറാക്കി ഗവൺമെന്റിൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു കോടി രൂപ അനുവദിക്കപ്പെട്ടത്. പ്രസ്തുത തുക Read More…










