പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു.
എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നും പാലാ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷമായ തങ്ങള്‍ ക്രിയാത്മക നിലപാട് സ്വീകരിച്ച് എന്നും ഉറച്ചു നില്‍ക്കുന്നവരാണെന്നും നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി എന്നിവര്‍ വിശദീകരിച്ചു.





