ഈരാറ്റുപേട്ട: കൊണ്ടൂർ – തിടനാട് റോഡിൽ ബസ് യാത്രികൻ ബസിൽ നിന്നും വീണ് മരിച്ചു. ഈരാറ്റുപേട്ട ആനിപ്പടി ഭാഗത്ത് താമസക്കാരനായ പ്ലാത്തോട്ടത്തിൽ താജുദീൻ (54) ആണ് മരിച്ചത്. കൊണ്ടൂർ റോഡിൽ ചിറ്റാറ്റിൻകര സ്റ്റോപ്പിൽ നിന്നും ബസിൽ കയറിയ ഇയാൾ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴയിലാണ് താജുദീൻ്റെ കുടുംബം താമസിക്കുന്നത്. മുമ്പ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: തസ്നി, തസ്ലീമ, സുൽത്താന. Read More…
വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം കാർ മറിഞ്ഞ് എൻജിനീയറിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. നിയന്ത്രണംവിട്ട കാർ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡ് തകർത്തു താഴേക്ക് മറിയുകയായിരുന്നു. എറണാകുളം , കൊല്ലം , കണ്ണൂർ സ്വദേശികളായ ആറു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെ 6.30ഓടെ ആയിരുന്നു അപകടം.അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബാക്കിയുള്ളവർക്ക് നിസാര പരുക്കുകളാണുള്ളത്. സൂര്യോദയം കാണാനാണ് സംഘം ഇലവീഴാപൂഞ്ചിറയിൽ എത്തിയത്.
പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട സ്വദേശിനി മുത്തോലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷൈനിക്ക് (40) ആണ് പരിക്കേറ്റത്. ഷൈനിയെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചെത്തിമറ്റം ഭാഗത്ത് വെച്ചാണ് അപകടം. രാത്രി എട്ട് മണിയോടെ കടയില്‍നിന്ന് സാധനം വാങ്ങി ഇറങ്ങി വരുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു.