വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചൂടു കൂടുന്നതിനാൽ വൈദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് Read More…
Blog
Your blog category
SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം
സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ Read More…
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു
മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ Read More…
വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല കയറ്റം
വെള്ളികുളം: കിഴക്കൻ മലയോര മേഖലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമൺ കുരിശുമല തീർത്ഥാടനം നടത്തും.ഈ വർഷത്തെ 122-ാം മത്തെകുരിശുമല തീർത്ഥാടനമാണിത് . 9 മണിക്ക് കല്ലില്ലാ കാവലയിൽ നിന്നും ആഘോഷമായ സ്ലീവാപ്പാത. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം കുരിശിൻറെ വഴി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.10. 30 am – മലമുകളിലെ പള്ളിയിൽ ആഘോഷമായ Read More…
അരുവിത്തുറയിൽ വച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറു പേർ പങ്കെടുക്കും
വെള്ളികുളം: സീറോ മലബാർ സഭ സമുദായശക്തീകരണ വർഷമായി ആചരിക്കുന്നതിനോട നുബന്ധിച്ച് പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ മേഖലയിൽ വെച്ച് നടക്കുന്ന സമുദായ ശക്തീകരണ സമ്മേളനത്തിൽ വെള്ളികുളം ഇടവകയിൽ നിന്നും നൂറിൽപരം ആളുകൾ പങ്കെടുക്കും. ഇടവകയിലെ പള്ളികമ്മിറ്റി അംഗങ്ങൾ,സൺഡേസ്കൂൾ, എ.കെ. സി. സി. മാതൃവേദി ,പിതൃവേദി , കുടുംബക്കൂട്ടായ്മ ഭാരവാഹികൾ, സ്വാശ്രയ സംഘാംഗങ്ങൾ തുടങ്ങിയ വിവിധ സംഘടനാ അംഗങ്ങൾ സമുദായ സമ്മേളനത്തിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് വികാരി ഫാ.സ്കറിയ വേകത്താനം പതാക ഉയർത്തും. Read More…
വികസന സന്ദേശ യാത്ര നാളെ പുഞ്ചവയലില്‍ സമാപിക്കും
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം വികസന സന്ദേശയാത്ര ഇന്ന് (08.03.2026) പുഞ്ചവയലില്‍ സമാപിക്കും. വൈകിട്ട് 3 മണിക്ക് ഇടക്കുന്നത്തുനിന്നും ആരംഭിക്കുന്ന ജാഥ 4 മണിക്ക് പാറത്തോട്, 4.30 ന് മുണ്ടക്കയം പുത്തന്‍ചന്ത എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ക്കുശേഷം 6.30 ന് പുഞ്ചവയലില്‍ സമാപന സമ്മേളനം സി.പി. ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എസ്. ബിജിമോള്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ Read More…
പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം
പാലാ രൂപത വിശൃാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അച്ചനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. അച്ചനെ ഇടിച്ച വെള്ള കാര്‍ നിര്‍ത്താതെ പോയി. പാലാ പൊലീസ് കേസ് എടുത്ത് അനൃേഷണം ആരംഭിച്ചു. കാലിനും മറ്റും പരുക്കുപറ്റിയ അച്ചന്‍ ചികില്‍സയിലാണ്.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തറയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് ഖാന് ( 28) പരുക്കേറ്റു. അർധരാത്രിയിലായിരുന്നു അപകടം. കുറ്റില്ലത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുമ്പാനി സ്വദേശി വിഷ്ണു.എസിന് (29) പരുക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം.
പാലാ രൂപത എസ്എംവൈഎം പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷനിൽ നിന്ന് വിജയിച്ച ആൻ മരിയ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കടത്തൂക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച ആൻമരിയ അമൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച അഞ്ജന തെരേസ് മാത്യു, രാമപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ആൻസ്മരിയ Read More…
മഹാത്മാഗാന്ധിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ പുസ്തക വായന ആരംഭിച്ചു
കോട്ടയം : ഗാന്ധിജിയുടെ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 100 ആം വാർഷികത്തിന്റെ ഭാഗമായി ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ 29 വരെ നടക്കുന്ന പുസ്തക വായന പരമ്പരയുടെ ഉദ്ഘാടനം കോട്ടയം ഡ്രീം സ്റ്റേഴ്സിന്റെ സഹകരണത്തോടെ ദർശനയിൽ നടന്നു . മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് പുസ്തകവായന പരമ്പര ഉദ്ഘാടനം ചെയ്തു. ദർശന ഡയറക്ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷനായിരുന്നു . പ്രമുഖ ഗാന്ധിയൻ ഡോ. എം Read More…











