കോട്ടയം: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി സെപ്റ്റമ്പർ 20 ന് സ്റ്റേഡിയത്തിലെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കും എന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ നാണക്കേട് മുമ്പിൽ കണ്ട് അധികാരികൾ നെഹ്രു സ്റ്റേഡിയം വൃത്തിയാക്കൽ ആരംഭിച്ചത് ബിജെപിയുടെ സമരവിജയം എന്ന് ലിജിൻലാൽ പറഞ്ഞു.
നിരവധി ആളുകൾ പ്രഭാത വ്യായാമത്തിനും,കുട്ടികൾ കളിക്കുന്നതിനും ഉപയോഗിച്ചിരുന്ന നെഹ്രു സ്റ്റേഡിയം നാളുകളായി വൃത്തിയാകണം എന്ന ആവശ്യം വന്നതിനാൽ 3 മാസത്തിലധികമായി ബിജെപി പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു.
ബിജെപിയുടെ കോട്ടയം മുനിസിപ്പലിറ്റിയിലെ ജനപ്രതിനിധികൾ മുഖതാന്തരം ഈ വിഷയം പലതവണ അതികൃതരെ അറിയിച്ചിരുന്നു.എന്നാൽ പ്രഖ്യാപനങ്ങൾ അല്ലാതെ നടപടികൾ ഉണ്ടായില്ല.ഇപ്പോൾ പ്രതിഷേധത്തിന്റെ ബലമായി ആണെങ്കിലും ഈ നടത്തിയ പ്രവർത്തനത്തെ ബിജെപി സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം എം എൽ എ,മുൻസിപ്പൽ ഭരണസമിതിയും ഇതിനായി പല തരം വാഗ്ദാനങ്ങൾ ആണ് ജനങ്ങൾക്ക് നൽകുന്നത്,അത് വാഗ്ദാനങ്ങൾ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു. കായിക കേരളത്തിന് അഭിമാനം ആകേണ്ട ഈ മൈതാനത്തെ ദുരവസ്ഥ പരിഹരിച്ചു വേണ്ട നിർമാണപ്രവർത്തനങ്ങൾ ഉണ്ടാൻ നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്രിമാരായ എസ് രതീഷ്,ലാൽകൃഷണ,എൻ കെ ശശികുമാർ,ജില്ലാ ഉപാദ്ധ്യക്ഷൻ,അരുൺ മൂലേടം ജില്ലാ മീഡിയ കൺവീനർ ജിഷ്ണു പ്രസന്നകുമാർ,സോഷ്യൽ മീഡിയ കൊ കൺവിനീർ വിഷ്ണു കാരാപ്പുഴ,കോട്ടയം മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ്,യുവമോർച്ച ജില്ലാ ജെൻറൽ സെക്രട്ടറി സാനു,കോട്ടയം ടൗൺ ഏരിയ പ്രസിഡന്റ് ശ്രീകാന്ത് എന്നിവർക്കൊപ്പം ആണ് ജില്ലാ അദ്ധ്യക്ഷൻ സ്റ്റഡിയും സന്ദർശിച്ചത്.





