കോട്ടയം: റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് ജോർജ് എം.പി. അറിയിച്ചു. 2 കോടി 74 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എക്സ്പ്രസ് അടക്കമുള്ള എല്ലാ ട്രയിനുകളിലും ധ്രുത ഗതിയിൽ വെള്ളം നിറക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇത് നടപ്പിലാക്കുന്നതോടു കൂടി എക്സ്പ്രസ് ട്രയിനുകൾക്ക് സമയ ക്ലിപ്തതയോടു കൂടി കോച്ചുകളിൽ വെള്ളം നിറക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നിന്നും പുതിയ ട്രയിനുകളിൽ തുടങ്ങുകയാണങ്കിൽ പ്രസ്തുത ട്രയിനുകൾക്കും വെള്ളം നിറക്കാനു ള്ള സംവിധാനം ഉണ്ടാകും. 40 ഹോഴ്സ് പവ്വർ ശക്തിയുള്ള 3 പമ്പുകൾ ആണ് ഇതിനു വേണ്ടി സ്ഥാപിക്കുന്നത്. കോട്ടയത്ത് നിലവിൽ 2 ലൈനുകളിൽ മാത്രമാണ് വെളളം നിറക്കുന്നതിനുള സംവിധാനം ഉണ്ടായിരുന്നത്. ഇത് പൂർത്തിയാകുന്ന തോടുകൂടി കോട്ടയത്ത് എല്ലാലൈനുകളിലും താമസമില്ലാതെ വെള്ളം നിറക്കുന്നതിനുളള സംവിധാനം ഉണ്ടാകും.
കേരളത്തിൽ തിരുവനന്തപുരം സ്റ്റേഷനിൽ മാത്രമെ എല്ലാലൈനുകളിലും വെള്ളം നിറക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളു. ശബരിമല തീർത്ഥാടനത്തിന് മുമ്പായി ഈ പ്രവൃത്തി പൂർത്തി കരിക്കുമെന്നും ഫ്രാൻസിസ് ജോർജ് എ..പി. പറഞ്ഞു.





