അയർക്കുന്നം : പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ അധ്യാപക ദിനാചരണം വിപുലമായി ആചരിച്ചു.ഹെഡ്മിസ്ട്രെസ് ജിൻസി സേവ്യറിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ. ഫാ അനിൽ കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം ചെയ്തു.
അധ്യാപകരുടെ സേവനവും മഹത്ത്വവും അനുസ്മരിച്ച് വിദ്യാർഥികൾ വിവിധ കലാപരിപാടികളും ആശംസാപ്രസംഗങ്ങളും നടത്തി. കഴിഞ്ഞ വർഷം സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ മെർലിൻ ജോസഫ് , ഡാന്റി തോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര അധ്യാപകരായ മരിയ ജോസഫ്, അലൻ ആന്റണി,സാനിമോൾ മാത്യു, ,മെർലിൻ ജോസഫ്, അക്ഷയ് മാത്യു,സിറിൽ ജോർജ്, ,ബിനിജ ജോസഫ് വിദ്യാർത്ഥി പ്രതിനിധികളായ അർപ്പിത വിനീഷ് , അനുമോൾ മനു, അനന്യമോൾ അനീഷ് തുടങ്ങിയവർ സംസാരിച്ചു.




