pala

ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പൻ

പാലാ : മിന്നൽ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചും നാശനഷ്ടങ്ങൾ വിലയിരുത്തിയും മാണി സി കാപ്പൻ എംഎൽഎ. ദുരന്തബാധിതർക്ക് ഏറ്റവും പെട്ടെന്ന് തന്നെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും എന്നും എംഎൽഎ വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചു പോയ തലനാട് കവല പാലത്തിന് സമീപം സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ. അപകടത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീനയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. പ്രദേശത്ത് മാത്രം 50 വീടുകളിൽ വെള്ളം Read More…

obituary

അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ) നിര്യാതനായി

തീക്കോയി: അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ–79) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ഞായറാഴ്ച) 1.45 നു വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

kottayam

കോട്ടയം ജില്ലയിൽ നാശംവിതച്ച് കനത്ത മഴ

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയാണ് (24) മരിച്ചത്. . മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ Read More…

kottayam

കോട്ടയം ജില്ലയിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1 ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ Read More…

teekoy

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വലിയ കല്ലുകൾ ഉരുണ്ടുവന്നു റോഡിലേക്ക് പതിച്ചു; ഗതാഗതം സ്തംഭിച്ചു

വേലത്തുശേരി : ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശേരിക്ക് സമീപം വലിയ കല്ലുകൾ ഉരുണ്ടുവന്നു റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഈ രാത്രിയിൽ ഉണ്ടായ കനത്തമഴയിൽ ആണ് മണ്ണിനോടൊപ്പം വലിയ 2 പാറക്കല്ലുകൾ റോഡിൽ പതിച്ചത്. ജെ സി ബി ഉപയോഗിച്ച് കല്ലുകൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.

crime

88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെയെടുത്തിയ യുവാവിന് 30 വർഷം കഠിന തടവും 1,15,000 രൂപ പിഴയും

കിടങ്ങൂർ :88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു മാനഭംഗപ്പെയെടുത്തിയകേസിലെ പ്രതി കിടങ്ങൂർ കരയിൽ മംഗലാരം ഭാഗത്തു കാഞ്ഞിരക്കാട്ട് പ്രസാദ് വിജയൻ (24) എന്നയാളെ 30 വർഷം കഠിന തടവിനും, 1,15,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 1 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാമാണ് ശിക്ഷ വിധിച്ചത്. 10/1/22 ലാണ് കേസിന് Read More…

Accident

നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറി അപകടം

പാലാ: നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജു അലിയെ ( 46 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടം.

pala

ഇംപാക്റ്റ് – 2026 ഓ​ഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോ​ഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് – 2026 ഓ​ഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. 2ന് രാവിലെ 10.45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാ​ഗം മേധാവി പ്രഫ. ഡോ.ടി.കെ.ജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആശുപത്രി മാനേജിം​ഗ് ‍ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിക്കും. Read More…

ramapuram

രാമപുരം കോളേജിൽ ബയോടെക്നോളജി അസോസിയേഷൻ ”ഓപ്പറോൺ 2026-27 ” ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2026-27 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സെൻട്രൽ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് & എക്കോളജി (സി എം എൽ ആർ ഇ) ശാസ്ത്രജ്ഞൻ ഡോ. വിൽസൺ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് അഡ്മിനിസ്ട്രേറ്റർ ജോബിൻ പി. മാത്യു, ഡിപ്പാർട്മെന്റ് മേധാവി ഷീന Read More…

general

വെള്ളികുളം ഇടവകയിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു

വെള്ളികുളം: വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ ഭക്തസംഘടനകൾ ചേർന്ന് ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു. “ഞാൻ നിന്നെ ഒരിക്കലും മറക്കുകയില്ല” എന്ന ഏശയ്യാ പ്രവാചകൻ്റെ (ഏശയ്യാ 49:15) വാക്യമായിരുന്നു ഈ വർഷത്തെ വയോജന ദിനത്തിൻ്റെ ആപ്തവാക്യം. ഇടവകയിലെ മുതിർന്ന ദമ്പതികളായ താന്നിക്കൽ ചാക്കോ സാർ കുട്ടിയമ്മ ടീച്ചർ എന്നിവർക്ക് ഇടവകയുടെ ഉപഹാരം നൽകിആദരിച്ചുകൊണ്ടാണ് ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചത്. ഇടവകയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു ചടങ്ങ് നടത്തപ്പെടുന്നത്. ഇടവകയിലെ പതിമൂന്നു വാർഡ് കൂട്ടായ്മയിലും മുത്തശ്ശി മുത്തശ്ശന്മാരെ Read More…