പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പരിക്കേറ്റ തീർത്ഥാടകരെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശി സിദ്ധാർഥ് (23 ) മലപ്പുറം സ്വദേശികളായ സൂരജ് (22) ദർശൻ (23 ) ഋഷികേശ് ( 22 ) എന്നിവർക്കാണ് പരുക്കേറ്റത്.
പൂവരണി പച്ചാത്തേടിനു സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന i 20 കാർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലാ പോലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




