വെള്ളികുളം : മിഷൻലീഗ് വെള്ളികുളം ശാഖയുടെ പുതിയ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ആൽബിൻ സാജൻ തോട്ടപ്പള്ളിൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ സ്കറിയ വേകത്താനം മിഷൻലീഗിൻ്റെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി.മിഷൻ ലീഗ് അംഗങ്ങളുടെ അംഗത്വ നവീകരണവും പുതിയ അംഗങ്ങളുടെ അംഗത്വ സ്വീകരണവും നടത്തപ്പെട്ടു. പുതിയ പ്രവർത്തന വർഷ ഭാരവാഹികൾ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കുട്ടികൾ Read More…
Author: editor
പിഎം ശ്രീ പദ്ധതി കേരളത്തിൽ ഇതുവരെ ആരംഭിച്ചിട്ടില്ല: വി. ശിവൻകുട്ടി
കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭിക്കുന്നില്ല എന്ന ഘട്ടത്തിലാണ് കേരളം പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കാൻ നിർബന്ധിതമായത്. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചാൽ മാത്രമേ എസ് എസ് കെ യ്ക്ക് ഫണ്ട് നൽകൂ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കടുംപിടുത്തം. എന്നാൽ, ധാരണാപത്രം ഒപ്പിട്ട ആദ്യഘട്ടത്തിനുശേഷം, ബിജെപി സർക്കാരിന്റെ കാവിവൽക്കരണ നിർദ്ദേശങ്ങൾ അടങ്ങിയ Read More…
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; തുടക്കത്തിൽ ഓര്‍ഡിനറി ബസുകളില്‍ മാത്രം
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് Read More…
വെള്ളികുളം പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ 13 ന്
വെള്ളികുളം: വെള്ളികുളം പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാളിന് ഒരുക്കമായി നൊവേന ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 6. 30 ന് വിശുദ്ധ കുർബാന തുടർന്ന് നൊവേന. പ്രധാന തിരുനാൾ ദിനമായ 13 (ശനിയാഴ്ച) രാവിലെ 6. 30 ന് വിശുദ്ധ കുർബാന, നൊവേന, 3 . 45 pm തിരുനാൾ കുർബാന, സന്ദേശം, നൊവേന, ലദിഞ്ഞ് -ഫാ.റിനോ വിൻസെൻ്റ് പുത്തൻപുരയ്ക്കൽ. തുടർന്ന് നേർച്ച വിതരണം. വികാരി ഫാ.സ്കറിയ വേകത്താനം, ബേബി കരോട്ടുപുള്ളോലിൽ, ജോർജ് ഇരുവേലിക്കുന്നേൽ, Read More…
സംസ്ഥാനത്ത് കാലവർഷം ശക്തം; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. ഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. അതിശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വൈദ്യുതി കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ കാൽനട Read More…
ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം; പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്ക് തുടക്കമായി
പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ, സാംസ്കാരിക, സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത്. രാവിലെ 9 മുതൽ ക്ഷേത്രത്തിൽ നടന്ന മഹാഗുരുപൂജയ്ക്കും പ്രത്യേക ചടങ്ങുകൾക്കും പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികളും മുഖ്യകാർമ്മികത്വം വഹിച്ചു. ചതയദിനത്തിൽ തന്നെയാണ് ശതാബ്ദി Read More…
ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ; ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലകുറവും സമ്മാനങ്ങളും
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 ജൂണ്‍ എട്ട് മുതല്‍ 17 വരെ നടക്കും. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3000 രൂപയുടെ് Read More…
കാറുകൾ കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 8 പേർക്ക് പരുക്ക്
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ ( 41 ) തുഷാര കല ( 39 ) സ്വാതിക് (9) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന ( 56 ) ആഷിക് ( 29 ) ജഗദിഷ് മേഘ ( 4 ) മെസ്ബിൻ ( ഒരു വയസ് ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത് Read More…
ലിംഗ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കെഎസ്ആര്‍ടിസി ബസ്സുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പാക്കണം : ജോസ് കെ മാണി
2026 ജൂണ്‍ മാസം 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സ്ത്രീകള്‍ക്ക് ലഭിക്കുന്ന ഈ യാത്ര സൗജന്യം പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയും, കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമായും ലഭിക്കും. എന്നാല്‍ അവരോടൊപ്പം പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് ഈ സൗജന്യം ലഭിക്കുകയില്ല എന്നത് തികച്ചും വിവേചനപരമായ ഒരു വസ്തുതയാണ്. ഉച്ചഭക്ഷണത്തിലും പാഠപുസ്തക ലഭ്യതയിലുമടക്കം സ്‌കൂളുകളില്‍ യാതൊരു വേര്‍തിരിവുമില്ല.യാത്ര സൗകര്യത്തിന്റെ കാര്യത്തില്‍ മാത്രം ഈ വിവേചനം നിലനിര്‍ത്തുന്നത് ശരിയായ Read More…
ആശാവർക്കർ നിയമനം
ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ആശാ വർക്കറെ (എൻഎച്ച്എം) നിയമിക്കുന്നു. 25- 45 വയസ് പ്രായവും പ്രവൃത്തി പരിചയവുമുള്ള നഗരസഭ പതിനൊന്നാം വാർഡിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത, ((10 ക്ലാസ്സ് പാസ്) പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂൺ 12 രാവിലെ 10.30ന് ഈരാറ്റുപേട്ട നഗരസഭയിൽ ഹാജരാകണം.











