പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മേവട ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ ( 63) ജോസ് തോമസ്( 60) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു ( 48) പരുക്കേറ്റു. ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു Read More…
Author: editor
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മാക്കേകടവിൽ മാക്കേകടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അരൂരിനെ സീഫുണ്ടിന്റെ ഹബ്ബാക്കും. ബ്ലൂ എക്കണോമിയുടെ ഭാഗമായുള്ള എല്ലാ കണക്ടിവിറ്റിയും ആലപ്പുഴയിൽ സജ്ജമാക്കും. നാട്ടിലെ സാധാരണക്കാരെ പെരുവഴിയിൽ ഇറക്കുന്നതല്ല സർക്കാരിന്റെ വികസന നയമെന്നും നേരേകടവ്-വൈക്കം ഭാഗത്ത് റോഡ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തികൾക്കും മുന്നോടിയായി സ്ഥലം ഏറ്റെടുപ്പിന് പ്രദേശവാസികൾക്കായി പ്രത്യേക നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നും Read More…
പേണ്ടാനത്ത് മറിയക്കുട്ടി തോമസ് നിര്യാതയായി
തലനാട്: പേണ്ടാനത്ത് മറിയക്കുട്ടി തോമസ് (86) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. വെളിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആഗ്‌നറ്റ് (അരുവിത്തുറ), സിസ്റ്റർ മരീന (പുണെ), സെബാസ്റ്റ്യൻ. മരുമകൾ: സിനി ഇളംതുരുത്തിയിൽ (വാകക്കാട്).
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും വൈദ്യുനിരക്ക് കൂട്ടുക. അടുത്തവർഷം മുതൽ പുതിയ സർചാർജും നിലവിൽ വരും. കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും. പീക്ക് സമയത്തിലും മാറ്റം വരുത്തും. വൈകീട്ട് 6 Read More…
ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനം
മേലമ്പാറ: ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനം മേലമ്പാറ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ബാലസംഘം മുൻ ജില്ലാ കൺവീനർ ബി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗൗരികൃഷ്ണ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനൻ സതീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ അനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് കൺവീനർ ബി. രമേശൻ, ഏരിയ രക്ഷാധികാരികളായ ടി.എസ്. സിജു, രമേഷ് ബി. വെട്ടിമറ്റം, സ്വാഗതസംഘം കൺവീനർ വി.കെ. മോഹനൻ, ഏരിയ കൺവീനർ വി.കെ. ഗംഗാധരൻ, കോ-ഓർഡിനേറ്റർ Read More…
പുല്ലാട്ട് തോമസ് കുര്യൻ (അപ്പു) നിര്യാതനായി
പൂഞ്ഞാർ: പുല്ലാട്ട് തോമസ് കുര്യൻ (അപ്പു–86) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 2ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പെരിങ്ങുളം കുളത്തിനാൽ ലീലാമ്മ. മക്കൾ: ബെൻസി, പരേതനായ സന്തോഷ്, ജാൻസി, ബെറ്റി, പ്രിയ (സീനിയർ നഴ്സിങ് ഓഫിസർ, ജനറൽ ആശുപത്രി എറണാകുളം), സിസ്റ്റർ പൗളിൻ (ചെത്തിമറ്റം, പാലാ), അഭിലാഷ് (ദുബായ്). മരുമക്കൾ: തോമസ് അഗസ്റ്റിൻ അരിപ്ലാക്കൽ പൂഞ്ഞാർ (റിട്ട. സഹ. ബാങ്ക് സെക്രട്ടറി), രസമ്മ വെട്ടിക്കാട്ട് പഴയിടം, ജോയിച്ചൻ Read More…
മദ്യനയത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മന്ത്രിയോ സര്‍ക്കാരോ അറിയാതെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്വയം പ്രഖ്യാപിത നയം പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്നും ബേക്കറികളില്‍ ഹോര്‍ട്ടി വൈന്‍ വില്പന തടഞ്ഞ സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. ‘ചില ഉദ്യോഗസ്ഥര്‍ക്ക് ചോറ് ഇങ്ങും കൂറ് അങ്ങും’ എന്ന നിലപാടാണ്. ഈ പ്രവണത വരാനിരിക്കുന്ന നയത്തെ ബാധിക്കരുത്. ഇത്തരക്കാരെ തല്‍സ്ഥാനത്തുനിന്നും നീക്കണം. മുഖ്യമന്ത്രി ഈ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ഈ നീക്കത്തെ പൊളിച്ചടുക്കിയ മാധ്യമങ്ങളെയും Read More…
കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടി ഡോ. മിഥുൻ പി. മാത്യു
കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടിയ ഡോ. മിഥുൻ പി. മാത്യു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പ്ലാത്തോട്ടം കുടുംബാംഗമായ മാത്യു ജോസഫിന്റെയും സൂസമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ നീതാ മാത്യു.
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു പാലാ സ്വദേശി ഫ്രാൻസിസിന്(66 ) പരുക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയൊണ് അപകടം. മറ്റക്കര മണൽ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന പൂവത്തിളപ്പ് സ്വദേശി പൊന്നമ്മ സുധാകരന് (63) പരുക്കേറ്റു. രാവിലെ 10.15 നാണ് അപകടം. കരിമ്പാനി ഭാഗത്ത് വച്ച് വൈദ്യുതി Read More…
ഡിസിഎംഎസ് അംഗങ്ങള്‍ക്ക് കൈത്താങ്ങ് സ്നേഹപദ്ധതി ആരംഭിച്ചു
പാലാ: രൂപതയും മാര്‍ സ്ലീവാ മെഡിസിറ്റിയും ഡിസിഎംഎസ് പാലായും ചേര്‍ന്ന് രൂപതയിലെ ദളിത് ക്രൈസ്തവര്‍ക്കായി ആവിഷ്കരിച്ച കൈത്താങ്ങ് എന്ന പ്രിവിലേജ് കാര്‍ഡിന്റെ ഉദ്ഘാടനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനബന്ധിച്ചു നടന്ന ചടങ്ങില്‍ രാമപുരം യൂണിറ്റ് പ്രസിഡന്റ് കെ.ജെ. തോമസ് കുന്നുംപുറം ആദ്യ കാര്‍ഡ് ഏറ്റുവാങ്ങി. ഈ പദ്ധതിയിലൂടെ ഡിസിഎംഎസ് അംഗത്വമുള്ള പാലാ രൂപതയിലെ മുഴുവന്‍ ദളിത് ക്രൈസ്തവര്‍ക്കും രൂപതയുടെ വിവിധ സ്ഥാപനങ്ങളില്‍ പ്രത്യേക ആനുകൂല്യം ലഭിക്കും. ഉദ്ഘാടനകര്മത്തില് പാലാ രൂപത മുന്‍ Read More…










