kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്; ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ. ആർത്രൈറ്റിസ് & അഡ്വാൻസ്‌ഡ് സ്പോർട്സ് ഇഞ്ചുറീസ് മാനേജ്‌മെന്റ്, ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ, റിവിഷൻ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ രോഗിക്ക് നടന്നു തുടങ്ങാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, Read More…

kottayam

ഓക്സിജനില്‍ ഓഫറുകളുടെ ന്യുജെന്‍ ഓണം-2026; ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക് ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങള്‍

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളില്‍ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന് തുടക്കമായി. ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് ഹോട്ടലില്‍ നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില്‍ ഓക്‌സിജന്‍ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായ നടി മമിത ബൈജു ന്യുജെന്‍ ഓണം-2026 Read More…

crime

പ്രസവ ശേഷം ചോരക്കുഞ്ഞുങ്ങളെ മറിച്ചുവിൽക്കും; തീക്കോയിൽ നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി

നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് പരാതി . തീക്കോയി കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് പ്രസവം കഴിഞ്ഞ ശേഷം കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. ഈ സംഘത്തിൽ നിന്നും രക്ഷപ്പെട്ട അസം സ്വദേശിയായ 22 വയസ്സുകാരിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. യുവതിയെ ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് എത്തിച്ച രണ്ടുപേരാണിവർ. സംഭവത്തിൽ സംഘത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.

general

സെന്റ് മേരി മഗ്ദലൻ യു. പി. സ്കൂളിൽ FIFA WORLD CUP ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

നരിയങ്ങാനം : സെന്റ് മേരി മഗ്ദലൻ യു. പി. സ്കൂളിൽ FIFA WORLD CUP ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ്റ്റർ ദർശിത്ത് (സെൻ്റ് മേരി മഗ്ദലൻസ് യു. പി. സ്കൂൾ നരിയങ്ങാനം), കുമാരി നൈഹ എൽസ ജോസ്(സെൻ്റ് മേരി മഗ്ദലൻസ് യു. പി. സ്കൂൾ നരിയങ്ങാനം), മാസ്റ്റർ ആൻസ് അനീഷ്,(സെൻ്റ് ജോസഫ് HS മറ്റക്കര,) ഫ്രാൻസ് പീറ്റർ (സെൻ്റ് തോമസ് ബി.എഡ്. Read More…

obituary

ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ നിര്യാതനായി

തീക്കോയി: ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോണ് പള്ളിയിൽ. ഭാര്യ: തീക്കോയി മംഗലത്ത് മഞ്ജു. മക്കൾ എബിൻ, ബിബിൻ.

kottayam

ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു; മേളകൾ ഖാദിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി മോൻസ് ജോസഫ്

കോട്ടയം: സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്നതിനാൽ ഈ മേഖലയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സവിശേഷ ശ്രദ്ധയുണ്ടാകും. ഖാദി മേഖലയെ കൂടുതൽ ജനകീയമാക്കാൻ ഇതുപോലുള്ള മേളകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ Read More…

poonjar

കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

പൂഞ്ഞാർ: പൂഞ്ഞാർ കുന്നോന്നി റോഡിൽ കടലാടിമറ്റം സാംസ്കാരിക നിലയത്തിന് സമീപം കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. പല്ലാട്ടുകുന്നേൽ സുധീഷും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 11.30ഓടെ അപകടത്തിൽപ്പെട്ടത്. ഭരണങ്ങാനത്തെ അൽഫോൻസാമ്മ ദേവാലയത്തിലെ തിരുനാൾ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് പന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്ന് സുധീഷ് പറഞ്ഞു. വീട്ടിലെത്താൻ ഏകദേശം 100 മീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം Read More…

pala

E20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധന നടത്തണം: ജോസ് കെ മാണി

പാലാ :ഇന്ത്യയിൽ ഇന്ന് നിരത്തിലുള്ള ബഹുഭൂരിപക്ഷം വാഹനങ്ങളും E20 ഉപയോഗിക്കുവാൻ അനുയോജ്യമല്ല. അങ്ങനെ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾ എൻജിൻ തകരാറിലേക്ക് ചെന്നെത്തുകയാണ്. അതിനാൽ വാഹന ഉടമകളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കണം. ജനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സമയോചിതമായി നൽകണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.

kottayam

മെഡിക്കല്‍ കോളജുകളിലെ ഒഴിവുകള്‍ നികത്തും: മന്ത്രി കെ. മുരളീധരന്‍

കോട്ടയം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. കായകല്‍പ്പം ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പു വരുത്തിയായിരിക്കും എല്ലാ നിയമനങ്ങളും. സംസ്ഥാനത്തൊട്ടാകെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് Read More…

general

മിഷൻലീഗ് വെള്ളികുളം ശാഖയുടെ അഭിമുഖത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനം നടത്തി

വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനവും വൈസ് ഡയറക്ടേഴ്സിനെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു. ബോബി ജിബി തോട്ടപ്പള്ളിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജിയാ .ജി . എലിസബത്ത് വളയത്തിൽ ആമുഖപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജെന്നാ. ജി. വളയത്തിൽ അൽഫോൻസാ അനുസ്മരണ സന്ദേശം പങ്കുവെച്ചു. അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അൽഫോൻസാ നാമധാരികളെ സമ്മേളനത്തിൽ ആദരിച്ചു.സമ്മേളനത്തിൽ ശാഖാ വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ Read More…