pala

പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുലിന്റെ ഇടപെടൽ മോഹൻ ചേട്ടന് ആശ്വാസമായി

പാലാ: കുറിച്ചിത്താനം സ്വദേശി മോഹനൻ എന്ന വയോധികനെ തീർത്തും അവശനിലയിൽ പാലാ ന്യൂ ബസാർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലിന്റെ നിർദ്ദേശപ്രകാരം നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി അദ്ദേഹത്തെ സുരക്ഷിതമായി മരിയസദനത്തിൽ എത്തിച്ചു. വയോധികന് ആവശ്യമായ പ്രാഥമിക പരിചരണവും സംരക്ഷണവും ഉറപ്പാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ അവശനിലയിൽ കഴിയുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് നഗരസഭ ചെയർപേഴ്സൺ മായ Read More…

pala

ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി

​പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ടി.ടി.ഐ സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡണ്ടും പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സണ് മായാ രാഹുലിന്റെ അധ്യക്ഷതയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഐസക് പെരിങ്ങാടിയിൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് Read More…

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ; ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ. ആർത്രൈറ്റിസ് & അഡ്വാൻസ്‌ഡ് സ്പോർട്സ് ഇഞ്ചുറീസ് മാനേജ്‌മെന്റ്, ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ, റിവിഷൻ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ രോഗിക്ക് നടന്നു തുടങ്ങാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, Read More…

bharananganam

അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേന്ദ്രത്തിനു മു​ന്‍​പി​ലും അ​സീ​സി ആര്‍​ക്കേ​ഡി​നു മു​ന്‍​പിലും മൊബൈല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വെയ്റ്റിം​ഗ് ഷെ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെയ്തു

ഭ​ര​ണ​ങ്ങാ​നം: അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​നു മു​ന്‍​പി​ലും അ​സീ​സി ആ​ര്‍​ക്കേ​ഡി​നു മു​ന്‍​പിലും മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഫ്രാന്‍​സി​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി ഈ​റ്റ​യ്ക്ക​കു​ന്നേ​ല്‍, അ​ല്‍​ഫോ​ന്‍​സ വെ​ട്ടി​ക്ക​ല്‍, മെം​ബ​ര്‍​മാ​രാ​യ വി​നോ​ദ് വേ​ര​നാ​നി, കെ.​ടി. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​മാ​ത്യു കു​റ്റി​യാ​നി​ക്ക​ല്‍, ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, അ​സീ​സി ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​സി​ബി പാ​റ​ടി​യി​ല്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, Read More…

general

വെള്ളികുളം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

വെള്ളികുളം: ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ വെള്ളികുളം പള്ളിയിൽ ഭക്തിപൂർവ്വം ആഘോഷിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ കുർബാനക്ക് ഒരുക്കമായി അൽഫോൻസാ നാമധാരികൾ കാഴ്ച സമർപ്പണം നടത്തി. നൊവേന പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ആഘോഷമായ പ്രദിക്ഷണത്തിന് അൽഫോൻസാ നാമധാരികൾ വിശുദ്ധ അൽഫാൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചത് ശ്രദ്ധേയമായി. ഇടവകയിൽ 37 അൽഫോൻസാ നാമധാരികൾ ഉണ്ട്.അൽഫോൻസാ നാമധാരികളെ ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.എല്ലാവർക്കും സ്നേഹവിരുന്ന് വിതരണം ചെയ്തു. ബേബി കരോട്ടു പുള്ളോലിൽ, Read More…

pala

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവട റസിഡൻ്റ്സ് അസോസിയേഷൻ പുറക്കാട്ട്കാവ് സേവാ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് പൈക ഐ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നടത്തി. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റിട്ട ജില്ല ജഡ്‌ജി ആർ ഗോപാലകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് ജോസി പൊയ്കയിൽ ഉൾപ്പെടെ പങ്കെടുത്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ജനറൽ Read More…

pala

നിറകൺചിരിയുമായി ദിയ ബിനു : നേരിടാൻ ബുദ്ധിമുട്ടി പ്രതിപക്ഷവും വിമത കൗൺസിലർമാരും

പാലാ : ഊർജ്ജസ്വലതയുടെയും നിറകൺചിരിയുടെയും പ്രസരിപ്പുള്ള നേർക്കാഴ്ചയായിരുന്ന പാലായുടെ മുൻ ചെയർപേഴ്സൺ ദിയാ ബിനുവിന് ഇന്നും തന്റെ ചടുലതയ്ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. മുനിസിപ്പൽ കൗൺസിലർ സ്ഥാനത്തേക്ക് വിജയിച്ച കാലം മുതൽ കേരളത്തിൻറെ മാത്രമല്ല ഭാരതത്തിൻറെ തന്നെ ശ്രദ്ധയാകർഷിച്ച ദിയ ബിനു ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞതിനുശേഷമുള്ള ആദ്യ കൗൺസിൽ യോഗത്തിന് എത്തിയപ്പോഴും ശ്രദ്ധാകേന്ദ്രം അവർ മാത്രമായിരുന്നു. ഇക്കാലമത്രയും പ്രദർശിപ്പിച്ച പ്രായത്തിനപ്പുറമുള്ള പക്വത ഇന്നും ദിയയിൽ കണ്ടു. ഒറ്റ ബ്ലോക്ക് ആയിരുന്ന യുഡിഎഫ് അംഗങ്ങളുടെ നിരയിൽ ഏറ്റവും അങ്ങേയറ്റത്തായിരുന്നു ദിയയുടെ സ്ഥാനം.അജണ്ട Read More…

pala

സഹകരണ മേഖലയുടെ വിശ്വാസ്യത യു. ഡി. എഫ് വീണ്ടെടുക്കും: മോൻസ് ജോസഫ്

പാലാ: കേരളത്തിലെ സഹകരണ മേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ യു. ഡി. എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കേരളാ കോ -ഓപ്പറേറ്റീവ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപരിപാടികൾ അവിഷ്കരിച്ചു നടപ്പിലാക്കും. കേരളത്തിലെ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളെ അവയുടെ മുൻകാല പ്രതാപത്തിലേയ്ക്ക് തിരികെയെത്തിക്കുന്നതിനായുമുള്ള എല്ലാ നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലാ മീനച്ചിൽ കോപ്പറേറ്റീവ് എംപ്ലോയിസ് Read More…

kanjirappalli

കാഞ്ഞിരപ്പള്ളിയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ മേരീക്വീൻസ് ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി തൊണ്ണൂറു കിലോവാട്ട് ശക്തിയുള്ള അൾട്രാ ഫാസ്റ്റ് ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ക്യാംപസിൽ പ്രവർത്തനം ആരംഭിച്ചു. ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐയുടെ അധ്യക്ഷതയിൽ ആശുപത്രി ക്യാംപസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭാസ മന്ത്രി റോജി എം ജോൺ പദ്ധതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. മേരീക്വീൻസ് സിംഫണി റെസ്റ്റോറെന്റിനോട് ചേർന്നുള്ള കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷനിൽ ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് ചാർജിങ് സേവനം Read More…

general

പോളിടെക്‌നിക് പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ജൂലൈ 29ന്

കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 29ന് നടക്കും. പുതിയ അപേക്ഷകർക്ക് ജൂലൈ 27 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴിയും ജൂലൈ 29ന് സ്‌പോട്ട് അഡ്മിഷൻ തുടങ്ങുന്നത് വരെ നേരിട്ട് സ്ഥാപനത്തിൽ ഹാജരായും അപേക്ഷിക്കാം. റാങ്ക്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും പുതുതായി അപേക്ഷ സമർപ്പിക്കാനുള്ളവരും ജൂലൈ 29ന് കോളജിലെത്തി രാവിലെ 09.30 മുതൽ 10.30 വരെ സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org, ഫോൺ: 9495778750.