നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ച് സര്ക്കാര്. ഇതോടെ ഞായർ ഉൾപ്പെടെ 4 ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. അവധിയുള്ള ദിവസങ്ങൾ: ഒക്ടോബർ 18, 19, 20,21.
എല്ലാ സര്ക്കാര്, അര്ധസര്ക്കാര്, പൊതുമേഖലാ സ്ഥാപനങ്ങള്ക്കും നെഗോഷ്യബിള് ഇന്സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. പ്രഫഷനല് കോളജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്ക്കാര് പുറത്തിറക്കിയ ഉത്തരവില് പറയുന്നു.





