പൂഞ്ഞാർ : പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച മണപ്പാട്ട് റെജീന (49) ജോസെഫൈൻ (27) എന്നിവരുടെ സംസ്കാരം നാളെ നടക്കും. നാളെ (ഞായറാഴ്ച) രാവിലെ 11.30 ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ എത്തിക്കും, പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ് 3 മണിക്ക് സെന്റ് അൽഫോൻസാ പള്ളിയിൽ സംസ്കരിക്കും.
Author: editor
വാകത്താനത്ത് 11 വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന് മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന് മിലന് കെ. ഷിജു (11) ആണ് മരിച്ചത്.
കനത്ത മഴ: പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ; ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി
പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ഗാന്ധിപ്രതിമ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടൻ ഗാന്ധിസ്ക്വയർ പൂർവസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30-ഓടെ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ ചെരിഞ്ഞതായി വാർഡ് കൗൺസിലർ ബിജു Read More…
ഓക്‌സിജനില്‍ ഓണം ഓഫറുകള്‍ക്ക് തുടക്കം, ഓഗസ്റ്റ് 10 വരെ സ്‌പെഷ്യല്‍ ഓണം സെയില്‍
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഓണം ഓഫറുകള്‍ ആരംഭിച്ചു. 30 കോടി രൂപയുടെ സമ്മാനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഗസ്റ്റ് 10 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഓണം സെയിലില്‍ വന്‍വിലക്കുറവില്‍ ഡിജിറ്റല്‍ ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, എസി, വാഷിംഗ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിലും ഓക്‌സിജന്‍ നല്‍കുന്ന 10,000 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഓഫറും ഉണ്ട്. മൊബൈല്‍ Read More…
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യോഗം ചേർന്നു
ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനായി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി കൗൺസിൽ ഹാളിൽ മന്ത്രി മോൻസ് ജോസഫ്, ആന്റോ ആന്റണി MP,ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, തദ്ദേശ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. കനത്ത മഴയും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തി. ദുരിതബാധിതർക്ക് അടിയന്തര സഹായങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക, രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, പുനരധിവാസ നടപടികൾ വേഗത്തിലാക്കുക എന്നീ വിഷയങ്ങളിൽ Read More…
കനത്ത മഴയിൽ ദുരിതബാധിതർക്ക് അഭയമൊരുക്കണം : മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്ര മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സഹായം ഒരുക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര അഭയം നൽകുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്കൂളുകളും കോളേജുകളും ഇടവകകളും സോഷ്യൽ വെൽഫെയർ സൊസൈറ്റികളും തുറന്നു നൽകാൻ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ അടിയന്തരമായി ഓൺലൈനിൽ ചേർന്ന രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിലുകളുടെ ചെയർമാൻ, സെക്രട്ടറിമാർ എന്നിവരുടെയും യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ SJCET-ൽ ജോലി ചെയ്തിരുന്ന Read More…
ഖനനം നിരോധിച്ചു
കോട്ടയം: ശക്തമായ മഴയെത്തുടർന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും ധാതുഗതാഗതവും ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
ഈരാറ്റുപേട്ടയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ്
ഈരാറ്റുപേട്ടയിലുണ്ടായ ഉരുൾ പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് വാഹനം നിന്നുപോയപ്പോൾ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ രക്ഷാ ദൗത്യവുമായി മുന്നിട്ടിറങ്ങി. പ്രളയകാലത്ത് പോലും ദർശിച്ചിട്ടിച്ചാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഈരാറ്റുപേട്ടയിലും, പരിസര പ്രദേശങ്ങളിലും. ടൗണിലെ കടകൾ മുഴുവൻ വെള്ളത്തിനടിയിൽ ആകുന്ന സാഹചര്യം ആണ് നിലവിലുളളത്. റോഡുകളും, വീടുകളും ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് വൃത്തിയാക്കി കൊടുത്തു.
വിനോദസഞ്ചാരകേന്ദ്രങ്ങളിലും, ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും വിലക്ക്
കോട്ടയം :ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡുകൾ വെള്ളത്തിനടിയിൽ
പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീന, ഇവരുടെ മകൻ ജോസഫിന് എന്നിവരാണ് മരിച്ചത്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പാലായ്ക്ക് സമീപം, കടനാട് പഞ്ചായത്തിൽ,നീലൂർ, മറ്റത്തിപ്പാറ,തലപ്പൊലി ഭാഗത്ത് ഇന്നലെ രാത്രി ള്പൊട്ടലുണ്ടായി. ആളപായമോ വീടുകൾക്ക് നാശനഷ്ടമോ ഇല്ല.











