അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും പൂർവ്വ അധ്യാപക എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിലെ അസോസിയേറ്റ് പ്രൊഫ. ഡോ. ജോസ് ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻഡോവ്മെന്റുകളുടെ വിതരണം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് നിർവഹിച്ചു. എം.എസ്.സി. കെമിസ്ട്രിയിലെ റാങ്ക് ജേതാക്കളായ ദേവു പി. റെജിയും ആഷ്ലിൻ ഷെയ്സിനും, ബി.എസ്.സി. കെമിസ്ട്രിയിലെ മികച്ച വിദ്യാർത്ഥിയായ ആമിനാ ഉസ്മാനും എൻഡോവ്മെന്റുകൾ ഏറ്റുവാങ്ങി. Read More…
Author: editor
ശക്തമായ മഴ: വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടു
വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക
കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ; ഇടുക്കി, കോട്ടയം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. തീക്കോയി,തലനാട്,വാഗമൺ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ ആരംഭിച്ചത്. വാഗമണ്‍-ഈരാറ്റുപേട്ട റൂട്ടില്‍ മണ്ണിച്ചിലുണ്ടായതോടെ നേരിയ ഗതാഗത തടസ്സമുണ്ടായി. മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുകയാണ്. കാരികാട് ടോപ്പിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിലേക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം
കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ. സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂർ സ്വദേശിയായ ബാലകൃഷ്ണൻ, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിൻ്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മഴ മേഖലയിൽ അതിശക്തമായി തുടരുകയായിരുന്നു. ഇതിനിടെയാണ് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മൂന്ന് പേരാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ Read More…
കൂൺ ഗ്രാമം 2026–27; അപേക്ഷകൾ ക്ഷണിക്കുന്നു
ഈരാറ്റുപേട്ട: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ – കേരള രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY)എന്നീ പദ്ധതികളുടെ ഭാഗമായി കൂൺ ഗ്രാമം രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ കൂൺ ഗ്രാമം പദ്ധതി ആരംഭിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനും ഇതിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ കൂൺ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പദ്ധതിയുടെ പ്രധാന ഘടകങ്ങൾ 1.ചെറുകിട കൂൺ ഉൽപാദന യൂണിറ്റ്എണ്ണം: 100 യൂണിറ്റ്ശേഷി: 80–100 Read More…
ജനന–മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി; ഒക്ടോബർ 1 മുതൽ പുതിയ നിയമം
2026 ഒക്ടോബർ 1 മുതൽ ജനന–മരണ രജിസ്ട്രേഷനിലെ വൈകിയ രജിസ്ട്രേഷൻ നടപടികൾ കൂടുതൽ കർശനമാക്കുന്ന പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റർ ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ജനനം/മരണം സംഭവിച്ച് ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്ത പക്ഷം, നിലവിലുള്ള നടപടികൾക്ക് പുറമെ നിർദ്ദിഷ്ട അധികാരിയുടെ അനുമതി ആവശ്യമായിരിക്കും. ഒരു വർഷം കഴിഞ്ഞും രണ്ട് വർഷത്തിനുള്ളിലും റിപ്പോർട്ട് ചെയ്യുന്നവയ്ക്ക് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്. Read More…
കാട്ടാത്തുവാലയിൽ ഏലമ്മ ജോസഫ് നിര്യാതയായി
കല്ലറ (കപികാട്): കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്. മക്കൾ:മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ), മെർലി (USA), അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ), റെനിമോൻ (NRI). മരുമക്കൾ: തോമസ് തയ്യിൽ (കോതനല്ലൂർ),ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ – USA), സിസി ചേരുങ്കൽ (വടയാർ), ഐസി കുളിരാനിയിൽ (കടപ്ലാമറ്റം). സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.
ലഹരിക്കെതിരെ യുവശബ്ദം ഉയരട്ടെ; ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ തുടങ്ങി
പാലാ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും ആശയവിനിമയ മികവും ആത്മവിശ്വാസവും നേതൃത്വഗുണങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ, വേൾഡ് മലയാളി ഫെഡറേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27) രജിസ്ട്രേഷൻ ആരംഭിച്ചതായി ഓർമ ടാലെൻ്റ് പ്രമോഷൻ ചെയർമാൻ ജോസ് തോമസ്, ജനറൽ സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയാണ് ആദ്യ റൗണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് Read More…
മഹാസമാധിദിനാചരണം 21ന്; ഗുരുദേവ സന്നിധാനത്തിന്റെ ശതാബ്ദി നിറവിൽ പൂഞ്ഞാർ മങ്കുഴി ക്ഷേത്രം
പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് നമ്പർ 108 ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധിദിനം 21ന് (1202 കന്നി 5) ആചരിക്കും. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണത്തെ മഹാസമാധിദിനാചരണം എന്ന പ്രത്യേകതയുമുണ്ട്. ഒരു നൂറ്റാണ്ടിന് മുമ്പ് ഗുരുദേവന്റെ സാന്നിധ്യത്തിന് സാക്ഷ്യം വഹിച്ച മങ്കുഴി ക്ഷേത്രത്തിൽ മഹാസമാധിദിനം ആചരിക്കുന്നത് ചരിത്രവും ആത്മീയതയും ഒത്തുചേരുന്ന അവസരമാകും. ജാതീയ വേർതിരിവുകൾക്കും സാമൂഹിക Read More…
യങ് ഡമോക്രാറ്റ്സ് യൂത്ത് കൗണ്‍സില്‍ നടത്തി
ഈരാറ്റുപേട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി പി.ഐ) യുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്സ് പൂഞ്ഞാര്‍ വെസ്റ്റ് അസംബ്ലി നിലവിൽ വന്നു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് കൗൺസിൽ എസ് ഡി. പി. ഐ. പൂഞ്ഞാർവെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ സഹദ് സല്മാന് അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ രാജ്യം ഇന്ന് RSS നിയന്ത്രിതമായ ബി.ജെ.പി. ആണ് Read More…











