ഈരാറ്റുപേട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി പി.ഐ) യുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്സ് പൂഞ്ഞാര്‍ വെസ്റ്റ് അസംബ്ലി നിലവിൽ വന്നു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് കൗൺസിൽ എസ് ഡി. പി. ഐ. പൂഞ്ഞാർവെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ ഉത്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ സഹദ് സല്മാന് അദ്ധ്യക്ഷത വഹിച്ചു.
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ രാജ്യം ഇന്ന് RSS നിയന്ത്രിതമായ ബി.ജെ.പി. ആണ് ഭരിക്കുന്നത്. നിരാലംബരും നിരാശരും ആയ ഇന്ത്യൻ യുവജനതയെ സംഘടിപ്പിച്ച് രാജ്യപുരോഗതിക്കായി പ്രയത്നിക്കുകയും, അവകാശ-സമര പേരോട്ടങ്ങൾക്ക് സമര സജ്ജരായ യുവതയുടെ വീണ്ടെടുപ്പിനാണ് യ ങ്ഡമോക്രാറ്റ്സ് നേതൃതം നൽകുന്നത് എന്ന് സംസ്ഥാന കൺവീനർ എം.എം. താഹിർ മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് പറഞ്ഞു.
യങ് ജില്ലാ ഭാരവാഹികളായ സെമീമ വി എസ്, ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ ഓർഗനൈസിംഗ്കമ്മിറ്റി അംഗം അഡ്വ. സി.പി. അജ്മല്‍, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി യാസര്‍ കാരയ്ക്കാട്, വിമന്‍ ഇന്ത്യാ മൂവ്മെന്റ് മണ്ഡലം പ്രസിഡൻ്റ്നസീറ സുബൈര്‍, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറിഅമീന നൗഫല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ്അന്സാരി ഈലക്കയം , കെ.എച്ച് . അബ്ദുൽ ഹാദി. തുടങ്ങിയര്‍ സംസാരിച്ചു. തുടർന്ന് ഭാരവാഹികൾക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ട് റാലി നടത്തി.
ഭാരവാഹികൾ :പൂഞ്ഞാർവെസ്റ്റ് അസംബ്ലി മണ്ഡലം പ്രസിഡൻ്റ് അൻസാർ നജീബ്, സെക്രട്ടറി കെ.എച്ച്. അബ്ദുൽ ഹാദി, ജെലീൽ കെ.കെ. പി , വൈസ് പ്രസിഡൻ്റ ആഷിക് മംഗലത്ത്, ജോയിൻ്റസെക്രട്ടറിമാരായി സുമി ഷെരീഫ്, യൂനുസ് യൂസുഫ്, ഖജാൻജി സമീർ തെക്കേക്കക്കര. കമ്മിറ്റി അംഗങ്ങ്ദായി ആശാ പി.എ. മുഹമ്മദ് താഹ എന്നിവരെ തിരെ ത്തെടുത്തു.





