bharananganam

ലഹരിക്ക് ‘നോ’ പറഞ്ഞ് വിദ്യാർത്ഥികൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ഭരണങ്ങാനം: സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 9.30 ന് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജോബി ജോസഫ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. രാം പ്രസാദ് ലഹരി വിരുദ്ധ ദിന സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് “ലഹരിവിരുദ്ധ സമൂഹത്തിനായി കൈകോർക്കാം, കയ്യൊപ്പ് ചേർക്കാം” എന്ന പദ്ധതിക്ക് ഹെഡ്മാസ്റ്റർ ശ്രീ. ബെന്നിച്ചൻ പി. ഐ. ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂളിലെ Read More…

general

നഴ്സിന്റെ താൽകാലിക ഒഴിവ്

തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സേവന ക്ലിനിക്കിലേക്ക് സ്റ്റാഫ്‌നഴ്സിനെ ആവശ്യമുണ്ട്. യോഗ്യരായആളുകൾ 29/06/26 ന് മുൻപായി ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുക.Contact No: 9400 111 043, 9656 635 777.

vakakkad

വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂളിൽ ലഹരിയുടെ കെണിയിൽ പെടാതെ ഉയർന്നു പറക്കുന്നതിന് ചിറക്

വാകക്കാട് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിമുക്തമായ സമൂഹ സൃഷ്ടിക്കായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികളും രംഗത്ത്. ലഹരിയില്ലാത്ത നല്ലൊരു നാളെയുടെ വാഗ്ദാനങ്ങളായി കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനായി ലഹരിയുടെ കെണികളില്ലാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമാവുന്ന ചിറക് എന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി വീടുകൾ തോറും നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ Read More…

kottayam

വന്‍വിലക്കുറവും ഓഫറും; ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ 26 മുതല്‍ 30 വരെ; അഞ്ച് ദിവസം അടിപൊളി ഓഫറുകള്‍

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ ജൂണ്‍ 26 മുതല്‍ 30 വരെ മിന്നല്‍ പവര്‍ സെയില്‍ നടക്കും. അഞ്ച് ദിവസം നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളുംവന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം. ഐഫോണ്‍15- 55999 രൂപയ്ക്ക് സ്വന്തമാക്കാം. 8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യം. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് Read More…

pala

ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണ്: ജോസ് കെ. മാണി എം.പി; ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കമായി

പാലാ: ലഹരിയുടെ പ്രത്യാഘാതം ഭയാനകമാണെന്നും ഗുരുതരമായ ഈ സാഹചര്യങ്ങളില്‍ നിന്നും നമ്മുടെ തലമുറ അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജോസ്. കെ. മാണി. ജീവിതത്തിന്റെ സമസ്ത മേഖലകളും തകര്‍ന്നടിയുകയാണ് ലഹരിയുടെ രംഗപ്രവേശത്തിലൂടെ. നമ്മുടെ തലച്ചോറിനെ നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സമനില തെറ്റിച്ച് സുഹൃത്തുക്കളെന്നോ Read More…

general

മാസപ്പടി കേസ്: വീണ ടി വീണ്ടും ഇ.ഡി ഓഫീസിൽ ഹാജരായി

എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി. 29 ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ ഇന്ന് ഹാജരായത്. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകള്‍ ഇഡിക്ക് ലഭിച്ചിരുന്നു. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും വീണയെ ഇന്ന് ചോദ്യംചെയ്യുന്നത്.

aruvithura

അന്റാർട്ടിക്ക അനുഭവങ്ങളുമായി അരുവിത്തുറ കോളേജിൽ പരിസ്ഥിതി ശില്പശാല

അരുവിത്തുറ :ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.എം ആർ രമേഷ് കുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. അൻറാർട്ടിക്കയിലെ തൻ്റെ ജീവിതാനുഭവങ്ങൾ ദൃശ്യാവതരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്‌ഫോടനാത്മക കാർബൺ Read More…

ramapuram

രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ഉന്നത വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു

രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ “ആർട്ടിഫിഷ്യൽ ഇന്റലിജൻസും കോഗ്നിറ്റീവ് ഔട്ട്‌സോഴ്‌സിംഗും: ഉന്നത വിദ്യാഭ്യാസവും തൊഴിൽമേഖലയിലെ ഭാവിയും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ അൽകോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മാനേജ്മെന്റ് വിഭാഗം പ്രൊഫസർ ഡോ. ബാബു ജോർജ് സെമിനാർ നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബെർക്‌മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ റവ. ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, ഡോ. ബോബി ജോൺ, Read More…

job

കാത്ത് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന നിരക്കില്‍ കാത്ത് ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. യോഗ്യത: ബി.സി.വി.ടി/ഡി.സി.വി.ടിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8281040553. See less

general

പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026: സണ്ണി മന്നംങ്കേരിക്ക് ജൂറി അവാർഡ്

വൈക്കം: മലയാള സാഹിത്യത്തിനും ഗാനശാഖയ്ക്കും വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രിയകവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് 2026-ലെ ജൂറി അവാർഡിന് വൈക്കം സ്വദേശിയായ കലാകാരൻ സണ്ണി മന്നംങ്കേരി അർഹനായി. പൂവച്ചൽ ഖാദർ നമ്മെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന വേളയിൽ, ജൂൺ 22-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്. സിനിമ-സീരിയൽ രംഗത്ത് സജീവമായി Read More…