വേലത്തുശ്ശേരി: 2026 മാർച്ചിലെ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് അഭിനന്ദനങ്ങളുമായി വാട്സാപ്പ് കൂട്ടായ്മ. വേലത്തുശ്ശേരി, മാവടി, എവറസ്റ്റ് വളവ് പ്രദേശങ്ങളിലെ മുന്നൂറോളം ആളുകൾ അംഗങ്ങളായ അയല്പക്കം എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പാണ് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തീക്കോയി സെന്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ അഞ്ചു ജോഷി അത്യാലിൽ, സിറിയക് സജി പോർക്കാട്ടിൽ എന്നീ കുട്ടികൾക്ക് മൊമെന്റൊയും ക്യാഷ് അവാർഡും Read More…
Author: editor
ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു
പാലാ :ചേർപ്പുങ്കൽ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ആശുപത്രിയിൽ നഴ്സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്പതോടെയാണ് ഇവർ ആറ്റിൽ ചാടിയത്. പാലായിൽ നിന്നും ഫയർഫോഴ്സും കോട്ടയത്ത് നിന്നും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ചെരിപ്പും പഴ്സും പാലത്തിൽ കണ്ടെത്തി. ഇവർ ജീവനൊടുക്കാൻ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.
വെള്ളികുളം സൺഡേ സ്കൂൾ വാർഷികം 28 ഞായർ
വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേ സ്കൂളിൻ്റെ വാർഷിക സമ്മേളനം 28-ാം തീയതി ഞായറാഴ്ച 11.00 മണിക്ക് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടും.വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ.സ്കറിയ വേകത്താനം വാർഷിക സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തും. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. ചൂണ്ടിച്ചേരി സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഹോട്ടൽ മാനേജ്മെൻറ് ഡയറക്ടർ ഫാ. സെബിൻ പേഴത്തുങ്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോജോ ജോസഫ് Read More…
പൂഞ്ഞാറിന്റെ അഭിമാനമായ മിനി പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയാൻ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നു
പൂഞ്ഞാറിന്റെ, ഈരാറ്റുപേട്ടയുടെ കേരളത്തിൻറെതന്നെ അഭിമാനമായ മിനി ജോസ് പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയണമെന്ന് ആഗ്രഹിക്കുന്നവർ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. A/c :39877510017Ifse SBlN0008613Minimoljose
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുള്ള അറിയിപ്പ്
ഇന്ന് (ജൂൺ 26) പൊതു അവധി ആയതിനാൽ കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതല്ല. ബിൽ അടക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ സ്വീകരിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ ക്യാഷ് കൗണ്ടർ സമയം 9am മുതൽ 1.15pm ഉം 2pm മുതൽ 3 pm ഉം ആണ്.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
വിവിധ അപകടങ്ങളിൽ 2 പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു അതിഥിതൊഴിലാളി പശ്ചിമബംഗാൾ സ്വദേശി സുജിത്തിന് ( 32) പരുക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. രാമപുരം മരങ്ങാട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്ര ചെയ്തിരുന്നു മരങ്ങാട് സ്വദേശി ചെറിയാനു (50) പരുക്കേറ്റു.
ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
തിടനാട്: ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് ആണ് മരിച്ചത്. തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനോവിഷമത്താൽ ആമോസ് വീടിനകത്ത് കയറി വാതിൽ അടയ്ക്കുകയായിരുന്നു. കളി കഴിഞ്ഞു വീട്ടിലെത്തിയ സഹോദരനാണ് ആമോസിനെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ Read More…
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ലിറ്റ്സ്‌കേപ്പ് സാഹിത്യപ്രദർശനം സംഘടിപ്പിച്ചു
അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലിറ്റ്സ്കേപ്പ് സാഹിത്യപ്രദർശനം സംഘടിപ്പിച്ചു.കോളേജിൽ സംഘടിപ്പിച്ചു വരുന്ന വായന വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ കലാസങ്കേതങ്ങൾ ഉപയോഗിച്ച് പ്രശസ്ത സാഹിത്യകൃതികളേയും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തിയ പ്രദർശനത്തിൽ വിദ്യാർത്ഥികൾ Read More…
നാളെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, തേവരുപാറ ഡoബ്ലിങ് യാർഡ് ഭാഗത്തും അറകുലം ഭാഗത്തും പുതിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന SBT, നെല്ലുവേലി സോമിൽ, തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്ററ്റിക്ക്, ആൻടെക്ക് പോളിമർ എന്നീ ട്രാൻസ്ഫോർമറുകളുടെ കഴിൽ നാളെ (26/06/2026 ) 09:00Am മുതൽ 06:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
ഈരാറ്റുപേട്ട:പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ് ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ക്ലീൻ കേരള കമ്പനി സെക്ടർ കോ-ഓർഡിനേറ്റർ നുസി മോൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരു മാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.മത്സരത്തിൽ Read More…











