ഈരാറ്റുപേട്ട: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ – കേരള രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY)എന്നീ പദ്ധതികളുടെ ഭാഗമായി കൂൺ ഗ്രാമം രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുന്നു. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ബ്ലോക്ക് പരിധിയിൽ കൂൺ ഗ്രാമം പദ്ധതി ആരംഭിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കുന്നതിനും ഇതിലൂടെ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ കൂൺ കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ
1.ചെറുകിട കൂൺ ഉൽപാദന യൂണിറ്റ്
എണ്ണം: 100 യൂണിറ്റ്
ശേഷി: 80–100 ബെഡ്
യൂണിറ്റ് ചെലവ്: ₹28,125/-
ധനസഹായം: ₹11,250/-
2.വൻകിട കൂൺ ഉൽപാദന യൂണിറ്റ്
എണ്ണം: 2 യൂണിറ്റ്
കുറഞ്ഞത് 300 ബെഡ്
യൂണിറ്റ് ചെലവ്: ₹5,00,000/-
ധനസഹായം: ₹2,00,000/-
Fogger, ഫാൻ & Pad System തുടങ്ങിയ ഹൈടെക് സംവിധാനങ്ങൾ ഉൾപ്പെടുത്തിയ യൂണിറ്റായിരിക്കണം.
3.കൂൺ വിത്ത് ഉൽപാദന യൂണിറ്റ്
എണ്ണം: 1 യൂണിറ്റ്
ചെലവ്: ₹5,00,000/-
ധനസഹായം: ₹2,00,000/-
4.പാക്ക് ഹൗസ്
എണ്ണം: 2 യൂണിറ്റ്
ചെലവ്: ₹4,00,000/-
ധനസഹായം: ₹2,00,000/-
വിസ്തീർണ്ണം: 54 ചതുരശ്ര മീറ്റർ
പാക്കിങ്ങിന് അനുയോജ്യമായ രീതിയിലുള്ള കെട്ടിടമായിരിക്കണം.
5.പ്രിസർവേഷൻ യൂണിറ്റ്
ചെലവ്: ₹2,00,000/-
ധനസഹായം: ₹1,00,000/-
6.കമ്പോസ്റ്റ് യൂണിറ്റ്
അളവ്: 30 × 8 × 2.5 അടി
നിർദ്ദിഷ്ട അളവിൽ തന്നെ നിർമ്മിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ടത്: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കൃഷിഭവനുകളിൽ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കൃഷിഭവനുമായി ബന്ധപ്പെടുക.





