മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലേക്കെത്തിയ നവാഗത വിദ്യാർത്ഥികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്നേഹപൂർവം സ്വീകരിച്ചു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. പി. ജിരാജ്, ജില്ലാ പഞ്ചായത്ത് അംഗം, പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മുഖ്യപ്രഭാഷണം നടത്തി. പഠനോപകരണ വിതരണം അർജുൻ എം പി നിർവഹിച്ചു. രജനി ഷാജി (മുണ്ടക്കയം Read More…
Author: editor
നത്തിംഗ് ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്
കോട്ടയം: നത്തിംഗ് മൊബൈലിന്റെ ട്രസ്റ്റഡ് പാര്‍ട്ണര്‍ അവാര്‍ഡ് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്. ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസിന് നത്തിംഗ് ഇലക്ട്രോണിക്സ് കേരള, തമിഴ്നാട് ഹെഡ് രഞ്ജിത്ത് നായര്‍ അവാര്‍ഡ് സമ്മാനിച്ചു. 2025-26 കാലഘട്ടത്തില്‍ ഓക്സിജന്‍ ഷോറൂമുകള്‍ വഴി നത്തിംഗിന്റെ ഇലട്രോണിക്സ് ഉത്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അവാര്‍ഡ് നല്‍കിയതെന്ന് നത്തിംഗ് കമ്പനി അധികൃതര്‍ അറിയിച്ചു. ഓക്സിജന്‍ ഗ്രൂപ്പ് പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, നത്തിംഗ് കേരള സോണല്‍ ഡിസ്ട്രിബ്യൂട്ടര്‍ ബാലു Read More…
പ്രവേശനോത്സവം ആഘോഷപൂർവമാക്കി കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ
പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആഘോഷപൂർവം സംഘടിപ്പിച്ച് കുന്നോന്നി ഗവ. എച്ച്. ഡബ്ല്യു. എൽ. പി സ്കൂൾ ശ്രദ്ധേയമായി. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളും പരിസരവും അലങ്കാരങ്ങളും ഒരുക്കങ്ങളും കൊണ്ട് വർണാഭമാക്കി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുജിത്ത് പി.സി. അധ്യക്ഷനായ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ മധുമോൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, സ്കൂൾ സീനിയർ അധ്യാപിക ഷീബ വി.എം., Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ സ്കൂൾ പ്രവേശനോത്സവത്തിനു നേതൃത്വം നൽകി
കളത്തൂകടവ് : ലയൺസ് ക്ലബ് അരുവിത്തുറയുടെയും കളത്തൂകടവ് എ. കെ. സി. സി യൂണിറ്റിന്റെയും നേതൃത്വത്തിൽ സെൻറ് അൽഫോൻസാ എൽ. പി സ്കൂൾ കളത്തൂകടവിൽ പ്രവേശനോത്സവത്തിൽ നേതൃത്വം നൽകുകയും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ബാഗ് ,വാട്ടർ ബോട്ടിൽ , ടിഫിൻ ബോക്സ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് റ്റിറ്റോ മാത്യു തെക്കേലിന്റെ അധ്യക്ഷതയിൽ തലപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ Fr. അഗസ്റ്റിൻ വരിക്കമാക്കൽ അനുഗ്രഹ Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വദേശി തോമസ് ജോസിന് ( 44) പരുക്കേറ്റു. ടോറസ് ലോറി ഡ്രൈവറായ തോമസ് ഇടുക്കി ചെറുതോണിയിൽ വച്ച് ലോറി നിർത്തിയ ശേഷം റോഡിനു കുറുകെ നടക്കുമ്പോളാണ് ഇന്ന് രാവിലെ അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8.30യോടെ തീക്കോയിയിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി സന്ദീപിനു Read More…
വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി. എല്ലാ മാസവും ഒന്നാം തിയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനർനിശ്ചയിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് വില വർധിപ്പിച്ചത്. കൂടാതെ രാജ്യാന്തര തലത്തിലെ ക്രൂഡ് വില വർധനയും ഹോർമൂസ് പ്രശ്നങ്ങളും വില വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ വില അടിക്കടി Read More…
ഫാ.ജോസ് മാറാമറ്റം നിര്യാതനായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ വൈദികനായ ഫാ.ജോസ് മാറാമറ്റം (72) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്(തിങ്കൾ) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കാഞ്ഞിരപ്പളളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്നതും തുടർന്നുള്ള ശുശ്രൂഷകൾ 3.00 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. സമാപന ശുശ്രൂഷകൾക്ക് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിക്കുന്നതാണ്. രാവിലെ 8.00 മണി മുതൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിലെത്തി ആദരാഞ്ജലികളർപ്പിച്ച് പ്രാർത്ഥിക്കാവുന്നതാണ്. മാറാമറ്റം ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ 12 മക്കളില്‍ അഞ്ചാമനായി Read More…
ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ രണ്ട് വെള്ളിമെഡൽ നേടി പൂഞ്ഞാർ സ്വദേശിനി
പൂഞ്ഞാർ: ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വി ഭാഗത്തിൽ കേരളത്തിന് വേണ്ടി രണ്ടു വെള്ളിമെഡൽ നേടി വേൾഡ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പൂഞ്ഞാർ സ്വദേശിനി. 80 കിലോഗ്രാം (80 KG) വിഭാഗത്തിൽ റൈറ്റ്, ലെഫ്റ്റ് ഹാൻഡ് (വലതു, ഇടതു കൈ) ഇനങ്ങളിലാണ് താരം രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. പൂഞ്ഞാർ പനച്ചിപ്പാറ അർച്ചന ബേക്കറി ഉടമയായ ജോസിന്റെ ഭാര്യ മിനി ജോസ് ആണ് കേരളത്തിന് അഭിമാനമായി മാറിയത്.
ഐപിഎല്‍ കിരീടം നിലനിര്‍ത്തി ബെംഗളൂരു, ഫൈനലില്‍ ജിറ്റിയെ 5 വിക്കറ്റിന് തകര്‍ത്ത് കിരീടനേട്ടം
ബെംഗളൂരു: ഐപിഎല്‍ 2026 കിരീടം ബെംഗളൂരുവിന് സ്വന്തം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബെംഗളൂരു കിരീടം നിലനിര്‍ത്തുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 156 റണ്‍സെന്ന വിജയലക്ഷ്യം ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന സൂപ്പര്‍താരം വിരാട് കോലിയുടെ ബാറ്റിംഗാണ് ഒരിക്കല്‍കൂടെ ബെംഗളൂരുവിന് കരുത്തായത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്നിംഗ്‌സ് 155 ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് നേടിയ റാസിക് സലാം, ഈരണ്ട് വിക്കറ്റുവീതം നേടിയ Read More…
പഠനോത്സവം 2026: രവിവാര പാഠശാല വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി
കുന്നോന്നി: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 5950 കുന്നോന്നി രവിവാര പാഠശാലയുടെ ആഭിമുഖ്യത്തിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ശാഖാ ഹാളിൽ സംഘടിപ്പിച്ചു. പഠനോത്സവം 2026 പരിപാടിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ഷിബിൻ എം.ആർ മാങ്കുഴയ്ക്കൽ, വൈസ് പ്രസിഡന്റ് എ.ആർ. മോഹനൻ അമ്പഴത്തിനാൽ കുന്നേൽ, വിവിധ പോഷക സംഘടനാ Read More…











