അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ലയൺസ് ക്ലബ്ബിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും ഫെഡറൽ ബാങ്കിൻ്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. കഴിഞ്ഞ വർഷം കേരളത്തിലെ കോളേജുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രക്തം ദാനം ചെയ്ത കോളജുകളിൽ ഒന്നാണ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്. രണ്ട് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുകയും മുന്നോറോളം വിദ്യാർത്ഥികൾ വിവിധ ആശുപത്രികളായി രക്തം ദാനം ചെയ്യുകയും ചെയ്തു.
കോളേജ് സെമിനാർ ഹാളിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് അനുഗ്രഹ പ്രഭാഷണവും ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.
ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് മജു മാത്യു , ഫെഡറൽ ബാങ്ക് മാനേജർ മാത്യൂസ് പോൾ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ചു തോമസ്, പ്രോഗ്രാം കോർഡിനേറ്റർ ബിനോയി സി ജോർജ്, മെഡിക്കൽ ഓഫീസർമാരായ ഡോ. വി ഡി മാമച്ചൻ , ഡോ. കാവ്യ മോഹൻ , സിസ്റ്റർ ബിൻസി എഫ് സി സി, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ പ്രസംഗിച്ചു.
പാലാ മരിയൻ മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെയും കോട്ടയം ലയൺസ് എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കിൻ്റെയും നേതൃത്വത്തിലാണ് മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടന്നത്. കോളേജ് ബർസാർ ഫാ ബിജു കുന്നയ്ക്കാട്ട് തുടക്കം കുറിച്ച ക്യാമ്പിൽ 100 ഓളം വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത് രക്തം കൊടുത്തവരിൽ 90 ശതമാനം വിദ്യാർത്ഥികളുടേയും ആദ്യ രക്തദാനം ആയിരുന്നുവെന്നത് ക്യാമ്പിൻ്റെ പ്രത്യേകതയായിരുന്നു.
സിസ്റ്റർ ജയ എസ് എച്ച്, സിസ്റ്റർ മറീനാ എഫ് സി സി, ലയൺസ് ക്ലബ് സെക്രട്ടറി മാത്യു വെള്ളുക്കുന്നേൽ, ട്രഷറാർ ആൻ്റണി വി ജോർജ്, ഫെഡറൽ ബാങ്ക് കോർഡിനേറ്റർമാരായ പ്രണവ് മോഹനൻ, മിഥുൻ ശിവദാസൻ , വോളന്റീയർ സെക്രട്ടറിമാരായ ജെറോം ഷിബു, സോനാ വർഗീസ്, ദേവപ്രിയ മോഹൻദാസ് , ആഷിൻ സിബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.





