general

പാലാ രൂപത വിശ്വാസ പ്രേഷിത കലോത്സവത്തിൽ എ വിഭാഗത്തിൽ വെള്ളികുളം സൺഡേ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി

വെള്ളികുളം: പാലാ രൂപത വിശ്വാസ പ്രേഷിത കലോത്സവത്തിൽ വെള്ളികുളം സൺഡേസ്കൂൾ എ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.രണ്ടാം പ്രാവശ്യമാണ് വെള്ളികുളം സൺഡേ സ്കൂളിന് രൂപതാത ലത്തിൽ മൂന്നാം സ്ഥാനം ലഭിക്കുന്നത്. 15 എ ഗ്രേഡ്, 11 ബി ഗ്രേഡ്, 6 സി ഗ്രേഡ് ഉൾപ്പെടെ 118 പോയിന്റുകൾ കരസ്ഥമാക്കിയാണ് മൂന്നാം സ്ഥാനം ലഭിച്ചത്. എ വിഭാഗത്തിൽ 87 സൺഡേ സ്കൂൾ ആണ് ഉള്ളത്. ബൈബിൾ ദൃശ്യാവതരണ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ സീനിയർ പ്രസംഗ മത്സരത്തിൽ Read More…

ramapuram

രാമപുരം കോളേജിന് വിശ്വ യുവകേന്ദ്ര അവാർഡ്

രാമപുരം: വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള വിശ്വ യുവകേന്ദ്ര എക്‌സലെൻസ് അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നോൺ ഗവൺമെന്റ് ഓർഗനൈസേഷനാണ് വിശ്വ യുവകേന്ദ്ര. നാക് അക്രഡിറ്റേഷനിൽ ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ മധ്യതിരുവിതാംകൂറിലെ ഏക സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമെന്ന നേട്ടവും കോളേജിന്റെ അക്കാദമിക മികവും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അർഹമായത്. പാഠ്യ-പാഠ്യേതര മേഖലകളിൽ കോളേജ് നടപ്പാക്കുന്ന നൂതന ആശയങ്ങൾ, വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിനായി ഒരുക്കുന്ന അവസരങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ Read More…

general

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി ഇരകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യപന്റെ ക്രൂരവിനോദത്തിനിരയായി വാഹനമിടിച്ച് കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങള്‍ക്ക് പ്രതികളുടെയോ അവരുടെ കുടുംബത്തിന്റെയോ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കണമെന്നും യഥേഷ്ടം മദ്യശാലകള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാരും ഈ കേസിലെ കൂട്ടുപ്രതി തന്നെയെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. വോട്ടവകാശത്തിനും, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനും 18 വയസ്സെന്ന പരിധി വയ്ക്കുമ്പോള്‍ കുറ്റകൃത്യങ്ങളില്‍പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ പ്രായപൂര്‍ത്തിയാകണമെന്ന നിയമ വ്യവസ്ഥ മാറ്റിയെഴുതണം. മുത്തശ്ശിയെ ആക്രമിച്ച് മുഖത്ത് തിളച്ച വെള്ളമൊഴിച്ച 18 വയസ്സുകാരിയായ അമൃതയ്ക്ക് ജയിലും മൂന്ന് പേരുടെ മരണത്തിനിടയാക്കിയ Read More…

weather

അതിശക്തമായ മഴ ; കോട്ടയം ജില്ലയിൽ നാളെ ഓറഞ്ച് അലെർട്ട്

അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ നാളെ ഒക്‌ടോബർ 15ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഒക്‌ടോബർ 17,18 തീയതികളിൽ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 Read More…

obituary

സിസ്റ്റർ ട്രീസ ചെങ്ങഴശ്ശേരിൽ നിര്യാതയായി

തലപ്പലം : ചെങ്ങഴശ്ശേരിൽ സിസ്റ്റർ ട്രീസ ഡിഎസ്ടി (85) നിര്യാതയായി. ഭൗതികശരീരം ഇന്ന് (ബുധനാഴ്ച) 5.30 ന് പാലാ സാന്തോം പ്രാേവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ നാളെ, (15.04.2026) ഉച്ച കഴിഞ്ഞ് 3ന് പ്രാേവിൻഷ്യൽ ഹൗസിൽ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

kottayam

ദുരന്ത ലഘൂകരണ ദിനം; പരിശീലന പരിപാടി നടത്തി

കോട്ടയം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചാരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.​ ദുരന്ത സാധ്യതാ മേഖലകളിൽ ദുരന്തനിവാരണത്തിന് പ്രാദേശിക ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ദുരന്ത സാധ്യതയുള്ള തദ്ദേശ സ്ഥാപന മേഖലകളിലെ എമർജൻസി റസ്‌പോൺസ് ടീം അംഗങ്ങളും ആശാ വർക്കർമാരും പങ്കെടുത്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി, ഫയർ Read More…

erattupetta

കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണം തിരിച്ചേൽപിച്ച് മാതൃകയായി വിദ്യാർഥിനി ആമിയ

ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ മസ്ജിദിന് സമീപം റോഡിൽ കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥിനി. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ, ഈരാറ്റുപേട്ട നടക്കൽ കീരിയാതോട്ടം റോഡിൽ മുട്ടത്തിപ്പറമ്പിൽ ആമിയ മനാഫിനാണ് വഴിയിൽനിന്ന് അഞ്ച് പവന്റെ സ്വർണ മാല കളഞ്ഞു കിട്ടിയത്. ടീം എമർജൻസി ട്രഷർ മനാഫിന്റെ മകളാണ് ആമിയ മനാഫ്. ആമിയയുടെ സത്യസന്ധതക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ നേരുന്നത്.

pala

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മരങ്ങാട്ടുപള്ളിയിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ‌ പാലാക്കാട്ടുമല സ്വദേശി ശിവശങ്കറിനു ( 26) പരുക്കേറ്റു. കൊതവറയിൽ വച്ചു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു ഉപ്പുതറ സ്വദേശി അലൻ തോമസിനു ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു രണ്ട് അപകടങ്ങളും. ഇന്ന് ഉച്ചകഴിഞ്ഞ് നെച്ചിപ്പുഴൂരിൽ വച്ച് ലോറിയും ഇന്നോവായും കൂട്ടിയിടിച്ചു നെച്ചിപ്പുഴൂർ സ്വദേശി ഡോ.ലക്ഷ്മിദേവിക്കു (52) പരുക്കേറ്റു.

pala

പാലാ രൂപത ബൈബിൾ കൺവൻഷൻ പോസ്റ്റർ പ്രകാശനം

പാലാ: 44 മത് പാലാ രൂപത ബൈബിൾ കൺവൻഷൻ്റെ പോസ്റ്റർ പ്രകാശനകർമ്മം പാലാ രൂപതാധ്യക്ഷൻ മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. 2026 ഡിസംബർ 19 മുതൽ 23 വരെ പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവൻഷനായിട്ടാണ് വചനാഭിഷേകം ക്രമികരിച്ചിരിക്കുന്നത്. തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവ്വണ്ണത്തിൽ & ടീമാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന കണവൻഷന് നേതൃത്വം നൽകുന്നത്. കൺവൻഷൻ്റെ പ്രത്യേക Read More…

obituary

റവ.സിസ്റ്റർ സെലിൻ മേരി നിര്യാതയായി

ഭരണങ്ങാനം: കുന്നേമുറിയിൽ റവ.സിസ്റ്റർ സെലിൻ മേരി (92) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് വിശുദ്ധ കുര്ബാനയോടുകൂടി ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അൽഫോൻസ ജ്യോതി പ്രോവിൻസ് ഭരണങ്ങാനം ക്ലാര മഠാംഗമാണ്. ഭരണങ്ങാനം, തീക്കോയി, കാക്കോളി, അരുവിത്തുറ മഠങ്ങളിൽ സേവനം ചെയ്തു. ഭരണങ്ങാനം കുന്നേമുറിയിൽ പരേതനായ ജോസഫിന്റെ മകളാണ്. സഹോദരങ്ങൾ: പരേതരായ സ്കറിയ (ഭരണങ്ങാനം), സിസ്റ്റർ ഫാബിയാനൂസ്, ഏലിക്കുട്ടി കോരംകോട്ട്, ജോസഫ് (കോതമംഗലം).