kottayam

ദുരന്ത ലഘൂകരണ ദിനം; പരിശീലന പരിപാടി നടത്തി

കോട്ടയം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചാരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.​

ദുരന്ത സാധ്യതാ മേഖലകളിൽ ദുരന്തനിവാരണത്തിന് പ്രാദേശിക ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ദുരന്ത സാധ്യതയുള്ള തദ്ദേശ സ്ഥാപന മേഖലകളിലെ എമർജൻസി റസ്‌പോൺസ് ടീം അംഗങ്ങളും ആശാ വർക്കർമാരും പങ്കെടുത്തു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി, ഫയർ ആൻഡ് റെസ്‌ക്യൂ കോട്ടയം എസ്.എച്ച്.ഒ രാജേഷ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സി.ജെ. സിതാര, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് റാണി പി. ജോയ് എന്നിവർ സംസാരിച്ചു. ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി ക്ലാസ് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *