general

നരിയങ്ങാനം SMM യു.പി. സ്കൂളിൽ വർണാഭമായ ഓണാഘോഷം

നരിയങ്ങാനം: SMM യു.പി. സ്കൂളിൽ “ONAM VIBES 2K26 – തിമിർത്തോണം” എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ഓണസന്ദേശം നൽകി.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളം, ഓണസദ്യ, ഓണപ്പായസം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. LKG മുതൽ UP വിഭാഗം വരെയുള്ള കുട്ടികൾക്കായി വിവിധ രസകരമായ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ സ്കൂൾ അങ്കണം ആഘോഷത്തിമിർപ്പിലായി.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഓണാഘോഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ സന്തോഷം പകർന്ന ഒരു മനോഹര അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *