3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.
വഖഫ് ബില്ലില്‍ ജോസ് കെ.മാണിയെടുത്ത നിലപാട് ആശ്വാസകരമെന്ന് കത്തോലിക്ക സഭ. ബില്ലിനെ പൂര്‍ണമായും അനുകൂലിച്ചില്ലെങ്കിലും ജോസ് കെ.മാണിയും, ഫ്രാന്‍സിസ് ജോര്‍ജും ഡീന്‍ കുര്യാക്കോസും ഒരു പരിധിവരെ സഭയ്ക്ക് സ്വീകാര്യമായ നിലപാടെടുത്തുവെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയില്‍. മറ്റുള്ള എംപിമാര്‍ അതുപോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതിയെ പൂർണമായും അനുകൂലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടിരുന്നില്ല. മുനമ്പത്തെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച് ഓർക്കണമെന്നും അനുകൂലിക്കാവുന്ന ഇടങ്ങളിൽ അനുകൂലിക്കണമെന്നുമാണ് കെസിബിസി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബില്ല് നിയമമാകുന്നതിലൂടെ മുനമ്പത്തെ Read More…
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി. വീണയെ ഇ.ഡി വിശദമായി ചോദ്യം ചെയ്യും. ഈമാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദേശിച്ചത്. ശക്തമായ സുരക്ഷയാണ് ഇ.ഡി ഓഫിസിൽ ഒരുക്കിയിരിക്കുന്നത്. സിഎംആർഎൽ–എക്സാലോജിക് കേസിൽ കരിമണൽ കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്ത, മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തയുടെ Read More…
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന പക്ഷാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. National Service Scheme ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വായനദിന ക്വിസ്, വായനാ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പി.ടി.എ പ്രസിഡന്റ് രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി.എസ്. സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. സുനിൽകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ജീന, Read More…