general

മദ്യനയ രൂപീകരണം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കേണ്ടത് ഇരകളുടേത് : പ്രസാദ് കുരുവിള

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതല്‍ എക്‌സൈസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തില്‍ നിര്‍ദ്ദേശങ്ങളും ദുരനുഭവങ്ങളും കേള്‍ക്കേണ്ടത് മദ്യത്തിന്റെ ദുരിതവും ദുരന്തവും പേറുന്ന ഇരകളുടെയോ അവരുടെ ആശ്രിതരുടെയോ, മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തകരുടെയോ ആകുന്നതാണ് കൂടുതല്‍ ഉചിതമെന്നും ഇത് നാടിന് യോജിച്ച മദ്യനയരൂപീകരണത്തിന് വഴിയൊരുക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. നയരൂപീകരണത്തിന് ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ പാത പിന്തുടരുന്നത് രാജ്യതാല്പര്യത്തിന് ഗുണകരമാകും. Read More…

erattupetta

പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​ർ​ഷ​ക​മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും

ഈ​രാ​റ്റു​പേ​ട്ട: പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​ക മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ​പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്രം നീ​തി പാ​ലി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക​ർ​ഷ​ക​മാ​ർ​ച്ചും പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി. എ​ഐ​കെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​ൻ. ദാ​സ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​എ​സ്. സു​നി​ൽ, ബാ​ബു കെ. ​ജോ​ർ​ജ്, എം.​ജി. ശേ​ഖ​ര​ൻ, ഇ.​കെ. മു​ജീ​ബ്, ഷ​മ്മാ​സ് ല​ത്തീ​ഫ്, മി​നി​മോ​ൾ ബി​ജു, കെ. ​ശ്രീ​കു​മാ​ർ Read More…

obituary

കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ) നിര്യാതനായി

പൂഞ്ഞാർ: വെട്ടീപ്പറമ്പ് കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ–71) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊച്ചറ കൊല്ലമന ഗ്രേസമ്മ. മക്കൾ: ടിബിൻ, ടിന്റു. മരുമകൻ: പ്രിൻസ് വടക്കേടത്ത് (കളത്തൂർ).

obituary

കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ) നിര്യാതനായി

പനച്ചികപ്പാറ കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ 55) നിര്യാതനായി. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസിഡ് പ്രിന്റിംഗ് ആൻഡ് ട്രെനിംങ് പാലാ ബ്രാഞ്ച് ജീവനക്കാനായിരുന്നു. സംസ്കാരം നാളെ (17-09-26 വ്യാഴം) 3.00 ന് വീട്ടുവളപ്പിൽ. (സി.പി.ഐ.എം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം, സി.എ.പി.ടി (സി.ഐ.റ്റി.യു) കോട്ടയം ജില്ലാ സെക്രട്ടറി). ഭാര്യ: രാജി തമ്പലക്കാട് തച്ചേടത്ത് കുടുംബാംഗം. മക്കൾ: നിഖിത ബിനു (വിദ്യാർത്ഥി ജർമിനി), നിഖിൽ ബിനു.

crime

കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട: ഗോഡൗണിൽ നിന്ന് 220 ചാക്ക് ഹാൻസ് പിടികൂടി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 220 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. പാ​ക്കി​ൽ ഇ​ല്ലി​മൂ​ട്ടി​ലെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് 3,500 കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഗോ​ഡൗ​ൺ വാ​ട​ക​യ്ക്കെ​ടു​ത്തി​രു​ന്ന​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ ഗോ​ഡൗ​ൺ പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും ന​ട​ത്തി​വ​ന്ന​ത് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് നി​ഗ​മ​നം. പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ പ്ര​തി​ക​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ Read More…

job

ഫാർമസിസ്റ്റ് ഒഴിവ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതന നിരക്കിൽ ഫാർമസിസ്റ്റ് നിയമനത്തിന് സെപ്റ്റംബർ 25 ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ബിഫാം/ഡിഫാം, പാരാ മെഡിക്കൽ രജിസ്‌ട്രേഷൻ. പ്രവൃത്തിപരിചയവും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുമുള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒരുമണിക്കു മുമ്പു ഹാജരാകണം.

crime

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം: ആൻ്റോ അ​ഗസ്റ്റിൻ ഒന്നാം പ്രതി

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും Read More…

general

കടനാട് ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം നാളെ

കടനാട്: കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്ററിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 17 ) ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ കുടുംബ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. മണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷനായിരിക്കും. വാക്സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് Read More…

kottayam

കേടായ യന്ത്രവാൾ തിരിച്ചെടുത്തെങ്കിലും സർവീസ് ചാർജ് മടക്കിനൽകിയില്ല; ആമസോണിന് പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

കോട്ടയം: ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിംഗ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ ആണ് പരാതിക്കാരൻ. 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നൽകി യന്ത്രവാൾ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാൾ Read More…

pala

കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍

പാലാ: പാലാ നഗരസഭയില് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിമത കൗണ്‍സിലര്‍ ആയ ബിജു മാത്യൂസ് വിജയിച്ചു. ബിജുവിന് 14 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് വിട്ട വിമത കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നതയാണ് പുതിയ പ്രശ്‌നം. സ്ഥാനാര്‍ഥിയാകാന്‍ സാധിക്കാതിരുന്ന ടോണി തൈപ്പറമ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തു. കുതിരക്കച്ചവടമാണ് എല്‍ഡിഎഫ് നടത്തിയത് എന്നാണ് ടോണിയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങളെ എല്‍ഡിഎഫ് നിഷേധിച്ചു. അധികാരം പിടിക്കാന്‍ അവസരം Read More…