general

കടനാട് ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം നാളെ

കടനാട്: കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്ററിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 17 ) ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ കുടുംബ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.

മണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷനായിരിക്കും. വാക്സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ്, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, കടനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോർജ് ജോസഫ്, ഷേർലി സാബു, സ്നേഹ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ് പ്ലാശനാൽ, ഷൈജമ്മ മാത്യൂ, ഉഷ രാജു, റിജോ തോമസ്, പി.ഡി. സെബാസ്റ്റ്യൻ, സജിമോൻ കുഞ്ഞപ്പൻ, വി.ജി. സോമൻ, തങ്കച്ചൻ കുന്നുംപുറം, എസ്. ജ്യോതിലക്ഷ്മി, ജിജി തമ്പി, ബിന്ദു സതീഷ്‌കുമാർ, കെ.എ. സെബാസ്റ്റ്യൻ, ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, മെഡിക്കൽ ഓഫീസർ ഡോ. മനോജ് കെ. പ്രഭ, ഫാ. ജോസഫ് പാനാമ്പുഴ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *