പാലാ: ശബരിമല ദർശനത്തിനു പോകുന്നതിനിടെ പമ്പയിൽ വച്ച് ഹൃദയാഘാതം ഉണ്ടായ കർണാടക കോളാർ കുറുബർപേട്ട സ്വദേശി എം.വെങ്കിടേഷിനെ ( 48) മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Month: November 2026
സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 2026 നവംബർ മാസം 19, 20, 21 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു
സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ കാർഷികോത്സവം 2026 നവംബർ മാസം 19, 20, 21 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്നു. 19-ാം തീയതി വ്യാഴം രാവിലെ 9:30 ന് വിവിധ സ്റ്റാളുകളുടെ പ്രവർത്തനം ആരംഭിക്കും. വൈകുന്നേരം 6.00 മണിക്ക് കാർഷികോത്സവം ഔദ്യോ ഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും സി.എസ്. ഐ. ഡെപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ് റവ.വി.എസ്. ഫ്രാൻസിസ് തിരുമേനി കാർഷികോത്സവം ഉദ്ഘാ ടനം ചെയ്യും. ജനറൽ കൺവീനർ റവ. കെ.ഡി. Read More…
സർവീസ് ആർമി പൂഞ്ഞാർ നിർമ്മിച്ചു നൽകുന്ന 18-ാമത് കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം
തീക്കോയി: മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തീക്കോയി പഞ്ചായത്തിലെ മംഗളഗിരിയിൽ പൂർത്തീകരിച്ച കാരുണ്യ ഭവനപദ്ധതി പ്രകാരമുള്ള 18-ാമത് വീടിന്റെ താക്കോൽ കൈമാറ്റം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ സാജു പുല്ലാട്ട്, അലൻ വാണിയപ്പുര, സി.വി. ജോസഫ് ചെങ്ങഴശേരി, ഡേവിസ് പാം പ്ലാനി, Read More…
സഹകരണ മേഖലയെ സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ വേണം: മന്ത്രി മോന്‍സ് ജോസഫ്
പൊന്‍കുന്നം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാവരും സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് ജലവിഭവ-ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. പൊന്‍കുന്നം ഹോളി ഫാമിലി പാരിഷ് ഹാളില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെയും സമ്പദ്ഘടനയുടെയും നട്ടെല്ലായ സഹകരണ മേഖല നിലവില്‍ നേരിടുന്ന വെല്ലുവിളികളെ സംസ്ഥാന സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് പുനഃക്രമീകരണങ്ങള്‍ അനിവാര്യമാണ്. സഹകരണ മേഖലയുടെയും അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സൊസൈറ്റികളുടെയും Read More…
ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജില്ലാ ഭരണകൂടത്തിന്‍റെ കണ്‍ട്രോള്‍ റൂം തുറന്നു. നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പഭക്തർക്ക് ചികിത്സാ സേവനങ്ങളും അനുബന്ധ സഹായങ്ങളും ഉറപ്പാക്കുന്നതിനായാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇന്നു(നവംബർ 17 ) രാവിലെ എട്ടു മുതൽ പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ -8547508148. കൺട്രോൾ റൂമിൽ 24 മണിക്കൂറും റവന്യൂ ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും. സന്നദ്ധ സംഘടനാംഗങ്ങളുടെ സേവനവും കൺട്രോൾ റൂംവഴി ലഭിക്കും. Read More…
ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് പാലായിൽ നടന്നു
പാലാ: വിവിധ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലുള്ള ഇന്റർ എപ്പാർക്കിയൽ മീറ്റിംഗ് തിങ്കളാഴ്ച പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ചങ്ങനാശ്ശേരി റീജിയണിന്റെ കീഴിലുള്ള ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും വിവിധ ഡിപ്പാർട്മെന്റുകളുടെ ചുമതലയുള്ള വൈദികരുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ അധ്യക്ഷപ്രസംഗം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എന്നിവർ Read More…
കൊണ്ടാട്ട് ഓമന നിര്യാതയായി
തീക്കോയി: കൊണ്ടാട്ട് ഓമനക്കുട്ടന്റെ ഭാര്യ ഓമന (59) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. എരുമേലി ചിറ്റടി കുടുംബാംഗമാണ്. മക്കൾ: അജയൻ, അജിത. മരുമകൻ: അരുൺ (അമ്പാറ).
ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, ഡിസംബറിനു മുൻപ് ജനറൽ ആശുപത്രി റോഡ് തുറന്നുകൊടുത്തേ മതിയാവൂ: മായാ രാഹുൽ
പാലാ: വെറും 100 മീറ്റർ മാത്രമുള്ള പാലാ ജനറൽ ആശുപത്രിറോഡ് നിർമ്മാണത്തിന് ജനം കാത്തിരിക്കേണ്ടി വന്നത് ഒരു വർഷം. ഇനിയും പണി തീർക്കാതെ നീട്ടിക്കൊണ്ടു പോകുവാൻ അനുവദിക്കില്ലെന്ന് വകുപ്പ് മേധാവികളോട് നഗരസഭാ ചെയർപേഴ്സൺ കർശന നിർദ്ദേശം നൽകി. നവം: 30 ന് മുൻപ് റോഡ് തുറന്നു കൊടുക്കാനാവും വിധം യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാവണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിച്ചു. അനിശ്ചിതമായി നീളുന്ന പാലാ ജനറൽ ആശുപത്രിയിലേയ്ക്കുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെയുള്ള പരാതികളെ തുടർന്ന് ഇന്ന് ചെയർപേഴ്സൻ്റ ചേമ്പറിൽ പൊതുമരാമത്ത് റോഡ് Read More…
കുന്നോന്നി ഗവ എച്ച്.ഡബ്ല്യു.എൽ.പി സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുന്നോന്നി: കുന്നോന്നി ഗവ എച്ച്.ഡബ്ല്യു.എൽ.പി. സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾക്കായി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസിന് നേതൃത്വം നൽകി. സ്കൂളിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവ തടയുന്നതിനും സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിനും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ വാർഡ് മെമ്പർ സുജിത്ത് പി.സി., സ്കൂൾ ഹെഡ്മാസ്റ്റർ ദീപു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ശിശുദിനത്തോടനുബന്ധിച്ച് അംഗൻവാടി കുട്ടികൾക്കായി Read More…
മോദി യുഗം തുടരും : അഡ്വ ഷോൺ ജോർജ്
മോദിയുഗം തുടരും എന്നതിൻ്റെ സൂചനയാണ് ജനാധിപത്യ സംരക്ഷണ പദയാത്രയിലുള്ള ജനപങ്കാളിത്തവും, അതിൻ്റെ വിജയത്തിനുള്ള ജനങ്ങളുടെ ആവേശവുമെന്ന് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ ഷോൺ ജോർജ് പറഞ്ഞു. അരാജകവാദികളായ 10 പേർ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചാൽ മോദിക്കായി പതിനായിരങ്ങൾ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരിക്കും ജനാധിപത്യ സംരക്ഷണ പദയാത്ര കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്തെ പദയാത്രയുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിൽ കാണുന്ന പ്രവർത്തകരുടെയും സമൂഹത്തിൻ്റേയും ആവേശത്തിൽ നിന്ന് മനസിലാവുന്നത് നവംബർ 25 ന് എറണാകുളം നഗരത്തിൽ Read More…











