കുന്നോന്നി: കുന്നോന്നി ഗവ എച്ച്.ഡബ്ല്യു.എൽ.പി. സ്കൂളിൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾക്കായി സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ക്ലാസിന് നേതൃത്വം നൽകി.
സ്കൂളിൽ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും അവ തടയുന്നതിനും സമയോചിതമായ ഇടപെടലുകൾ നടത്തുന്നതിനും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
യോഗത്തിൽ വാർഡ് മെമ്പർ സുജിത്ത് പി.സി., സ്കൂൾ ഹെഡ്മാസ്റ്റർ ദീപു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ശിശുദിനത്തോടനുബന്ധിച്ച് അംഗൻവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. സ്കൂൾ സംരക്ഷണസമിതി അംഗങ്ങളും രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു.





