പാലാ: എട്ടുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നെല്ലിയാനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടം നാടിന് സമര്‍പ്പിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പണി തീരാത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മന്ത്രി മോന്‍സ് ജോസഫ്, ജോസ് കെ. മാണി എംപി, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യവസായ കേന്ദ്രവും പാലാ Read More…
Month: October 2026
രുചിയുടെ മേളപ്പെരുക്കവുമായി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ
അയർക്കുന്നം: വിദ്യാർത്ഥികളിൽ ഭക്ഷണവൈവിധ്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ വിവിധതരം ഭക്ഷണവിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. നാടൻ പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, വിവിധതരം ലഘുഭക്ഷണങ്ങൾ എന്നിവ മേളയുടെ ആകർഷണമായി.സ്കൂൾ മാനേജർ ഫാ അനിൽ കരിപ്പിങ്ങാപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രെസ് ജിൻസി സേവ്യർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അശ്വിൻ ജെ പടിഞ്ഞാറേക്കര,അധ്യാപകരായ മരിയ ജോസഫ്,സാനിമോൾ മാത്യു, ,മെർലിൻ ബാബു ,അലൻ ആന്റണി,സിറിൽ ജോർജ്,അക്ഷയ് Read More…
തടവനാൽ ലില്ലിക്കുട്ടി ബേബി നിര്യാതയായി
പൂഞ്ഞാർ: തടവനാൽ ലില്ലിക്കുട്ടി ബേബി (61) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പിഴക് കരിപ്പാക്കുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: ബേബി ജേക്കബ്. മക്കൾ: സ്നോമേരി, അലൻ. മരുമക്കൾ: ജോൺ പയസ് നെടുങ്കല്ലേൽ (കല്ലൂർക്കാട്), ജസ്‌ലി ജയൻ പാലിമറ്റം (അങ്കമാലി).
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മഴയ്ക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റി
ഈരാറ്റുപേട്ട: സർവ്വീസ് സഹകരണ ബാങ്കിൽ മീനച്ചിൽ അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറലിനെ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചിട്ടുള്ളതാണ്. മീനച്ചിൽ അസിസ്റ്റൻ്റ് രജിസ്ട്രാർ ആയുള്ള ഔദ്യോഗിക കൃത്യനിർവഹണം ബാങ്കിൽ പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ബാങ്കിൻ്റെ പ്രവർത്തനങ്ങളിൽ പൂർണ്ണ തോതിൽ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുന്നില്ലെന്ന് മീനച്ചിൽ അസിസ്റ്റന്റ് രജിസ്ട്രാർ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ബാങ്കിൻ്റെ ദൈനംദിന പ്രവർത്തനങ്ങളും, സാമ്പത്തിക അവസ്ഥയും മെച്ചപ്പെടുന്നതിനു ഭരണശൂന്യത ഒഴിവാക്കേണ്ടത് അനിവാര്യമായതിനാൽ ബാങ്കിലെ അംഗങ്ങളായ നൗഷാദ് പി എച്ച്, പുത്തൻപറമ്പിൽ, നടയ്ക്കൽ കൺവീനറായും മുഹമ്മദ് Read More…
കേരളത്തിൽ ആദ്യമായി പശ്ചിമഘട്ട ലോക പൈതൃക പദവിയ്‌ക്ക് എതിരെ മേലുകാവ് ഗ്രാമപഞ്ചായത്ത് ഐകകണ്ഠേന പ്രമേയം പാസാക്കി
മേലുകാവ്മറ്റം: പശ്ചിമഘട്ട ലോക പൈതൃക നാമനിർദ്ദേശത്തിൽ മേലുകാവ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഒഴിവാക്കണം; ഗ്രാമപഞ്ചായത്ത് ഐകകണ്ഠേന പ്രമേയം പാസാക്കി. പശ്ചിമഘട്ടത്തിന് ലോക പൈതൃക പദവി ലഭിക്കുന്നതിനായി കേന്ദ്ര–സംസ്ഥാന സർക്കാരുകൾ UNESCO World Heritage Centre/World Heritage Committee-യ്ക്ക് സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശ രേഖകൾ, മാപ്പുകൾ, മാനേജ്മെന്റ് പ്ലാനുകൾ, അനുബന്ധ രേഖകൾ എന്നിവയിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ മേലുകാവ് വില്ലേജ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മേലുകാവ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന പ്രമേയം Read More…
വെൽഫെയർ പാർട്ടി ജില്ലാ സമ്മേളനംഒക്ടോബർ 18ന് ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം 18 ന് ഈരാറ്റുപേട്ടയിൽ നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 ന് നടക്കൽ ബറകാത്ത് സ്ക്വയറിൽ ആരംഭിക്കുന്ന സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, ഫായിസ് നീർക്കുന്നം എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും. അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുക്കും.കഴിഞ്ഞ 15 വർഷമായി ജനപക്ഷ-സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് ക്ഷേമരാഷ്ട്രം എന്ന സങ്കൽപം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് Read More…
മാസപ്പടി കേസ്; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു. പിണറായിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, Read More…
നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ചയും (ഒക്ടോബർ 19) പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതോടെ ഞായർ ഉൾപ്പെടെ 4 ദിവസങ്ങളിൽ സർക്കാർ ഓഫിസുകൾക്ക് അവധിയായിരിക്കും. അവധിയുള്ള ദിവസങ്ങൾ: ഒക്ടോബർ 18, 19, 20,21. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പ്രിയദർശിനി നഷ്ടമുണ്ടാക്കി, മിനിമം ചാർജ് 15 രൂപയാക്കണം’; നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ നടത്തുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ കൊച്ചിയിൽ നടത്തുമെന്ന് ഉടമകളുടെ സംഘടനകൾ അറിയിച്ചു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം Read More…











