general

മദ്യനയത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മന്ത്രിയോ സര്‍ക്കാരോ അറിയാതെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്വയം പ്രഖ്യാപിത നയം പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തണമെന്നും ബേക്കറികളില്‍ ഹോര്‍ട്ടി വൈന്‍ വില്പന തടഞ്ഞ സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി. ‘ചില ഉദ്യോഗസ്ഥര്‍ക്ക് ചോറ് ഇങ്ങും കൂറ് അങ്ങും’ എന്ന നിലപാടാണ്. ഈ പ്രവണത വരാനിരിക്കുന്ന നയത്തെ ബാധിക്കരുത്. ഇത്തരക്കാരെ തല്‍സ്ഥാനത്തുനിന്നും നീക്കണം. മുഖ്യമന്ത്രി ഈ നടപടിയില്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറുടെ ഈ നീക്കത്തെ പൊളിച്ചടുക്കിയ മാധ്യമങ്ങളെയും Read More…

general

കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടി ഡോ. മിഥുൻ പി. മാത്യു

കുസാറ്റിന്റെ ഫാക്കൽറ്റി ഓഫ് എൻജിനിയറിങ്ങിൽനിന്ന് നിർമിതബുദ്ധി ഉപയോഗിച്ചുള്ള സസ്യരോഗ നിർണയത്തിൽ പിഎച്ച്.ഡി. നേടിയ ഡോ. മിഥുൻ പി. മാത്യു. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനിയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. പ്ലാത്തോട്ടം കുടുംബാംഗമായ മാത്യു ജോസഫിന്റെയും സൂസമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: കരിപ്പാപ്പറമ്പിൽ കുടുംബാംഗമായ നീതാ മാത്യു.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൂവത്തിളപ്പിൽ വച്ച് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാർ ഇടിച്ച് വീണു പാലാ സ്വദേശി ഫ്രാൻസിസിന്(66 ) പരുക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെയൊണ് അപകടം. മറ്റക്കര മണൽ ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് പിന്നിൽ യാത്ര ചെയ്തിരുന്ന പൂവത്തിളപ്പ് സ്വദേശി പൊന്നമ്മ സുധാകരന് (63) പരുക്കേറ്റു. രാവിലെ 10.15 നാണ് അപകടം. കരിമ്പാനി ഭാഗത്ത് വച്ച് വൈദ്യുതി Read More…

pala

ഡി​സി​എം​എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങ് സ്‌​നേ​ഹ​പ​ദ്ധ​തി ആ​രം​ഭി​ച്ചു

പാ​ലാ: രൂ​പ​ത​യും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യും ഡി​സി​എം​എ​സ് പാ​ലാ​യും ചേ​ര്‍​ന്ന് രൂ​പ​ത​യി​ലെ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കാ​യി ആ​വി​ഷ്‌​ക​രി​ച്ച കൈ​ത്താ​ങ്ങ് എ​ന്ന പ്രി​വി​ലേ​ജ് കാ​ര്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ച്ചു. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട​ന​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ രാ​മ​പു​രം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് കു​ന്നും​പു​റം ആ​ദ്യ കാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഡി​സി​എം​എ​സ് അം​ഗ​ത്വ​മു​ള്ള പാ​ലാ രൂ​പ​ത​യി​ലെ മു​ഴു​വ​ന്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കും രൂ​പ​ത​യു​ടെ വി​വി​ധ സ്ഥാ​പന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ആ​നു​കൂ​ല്യം ല​ഭി​ക്കും. ഉ​ദ്ഘാ​ട​ന​ക​ര്‍​മ​ത്തി​ല്‍ പാ​ലാ രൂ​പ​ത മു​ന്‍ Read More…

pala

പാലാ മേഖല, രൂപത വിശ്വാസ പ്രേഷിത പരിശീലന കലോത്സവങ്ങളിൽ അരുണാപുരം ഇടവകയ്ക്ക് ചരിത്ര വിജയം

പാലാ: പാലാ മേഖല കലോത്സവത്തിൽ എ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അരുണാപുരം സെൻതോമസ് സൺഡേസ്കൂൾ മികച്ച വിജയം കൈവരിച്ചു. രൂപതാമത്സരത്തിൽ ലളിതഗാനം സീനിയർ വിഭാഗത്തിൽ സൻജയ് വി ഐസൺ രണ്ടാം സ്ഥാനവും, ലളിതഗാനം സബ് ജൂനിയർ വിഭാഗത്തിൽ സിയാൻ വി ഐസൺ മൂന്നാം സ്ഥാനവും, കഥാപ്രസംഗത്തിൽ തെരേസ് ജെ പരമല നാലാം സ്ഥാനവും കരസ്ഥമാക്കി. ചരിത്ര വിജയം നേടിയ കുട്ടികളെയും അധ്യാപകരെ അരു ണാപുരം പള്ളി വികാരി ഫാ.എബ്രാഹം കുപ്പപ്പുഴയക്കൽ, വിശ്വാസ പരിശീലന ഡയറക്ടർ ഫാ.തോമസ് Read More…

general

വൈക്കത്ത് കലാപഠനത്തിന് സുവർണാവസരം; പ്രമുഖ പരിശീലകരുടെ നേതൃത്വത്തിൽ ശ്രീ ദക്ഷിണാമൂർത്തി ടെമ്പിൾ ഓഫ് ആർട്സ്

വൈക്കം: കഥകളി, ശാസ്ത്രീയ നൃത്തം, സംഗീതം, തബല, ചെണ്ട, ആയോധനകലകൾ തുടങ്ങി വൈവിധ്യമാർന്ന കലാമേഖലകളിൽ പരിശീലനം നേടാൻ അവസരമൊരുക്കി വൈക്കം വലിയകവലയിലെ ശ്രീ ദക്ഷിണാമൂർത്തി ടെമ്പിൾ ഓഫ് ആർട്സ്. ചെറിയ കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പുറമെ നൃത്തവും സംഗീതവും അഭ്യസിക്കാൻ ആഗ്രഹിക്കുന്ന അമ്മമാർക്കും മുതിർന്നവർക്കും അനുയോജ്യമായ പരിശീലനാവസരങ്ങൾ ഇവിടെ ലഭ്യമാണ്. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ചെണ്ട, മേളം, തായമ്പക, കർണാടക സംഗീതം, തബല, കരാട്ടെ, കുങ്ഫു, തായ്‌ക്വാണ്ടോ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടാം. Read More…

Blog poonjar

പയ്യാനിത്തോട്ടത്ത് സർക്കാർ തോടിന്റെ പുറമ്പോക്ക് കയ്യേറ്റശ്രമം; നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പയ്യാനിത്തോട്ടം പള്ളിക്ക് എതിർവശത്തുള്ള ഹെൽത്ത് സബ് സെന്ററിന് സമീപം സർക്കാർ തോടിന്റെ പുറമ്പോക്ക് ഭൂമി കയ്യേറാനുള്ള ശ്രമം നടക്കുന്നതായി പരാതി. കയ്യേറ്റശ്രമം തടയണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി രംഗത്തെത്തി. ഹെൽത്ത് സബ് സെന്ററിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലവും തോടിനോട് ചേർന്ന് നിൽക്കുന്ന 70 ഇഞ്ചിലേറെ വണ്ണമുള്ള മഹാഗണി മരവും കയ്യേറ്റശ്രമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതായാണ് സി.പി.ഐ.എം ആരോപിക്കുന്നത്. സർക്കാർ ഭൂമിയും Read More…

Blog pala

സുവിശേഷവൽക്കരണവും സമുദായശക്തികരണവും സഭയുടെ നിലനിൽപ്പിന് അനിവാര്യമെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പാലാ: സഭയുടെ നിലനിൽപ്പും വളർച്ചയും സുവിശേഷവൽക്കരണത്തിലും കൗദാശികജീവിതത്തിലും സമുദായശക്തികരണത്തിലും അധിഷ്ഠിതമാണെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഓർമ്മിപ്പിച്ചു. 44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷന്റെ മുന്നോടിയായി ശാലോം പാസ്റ്ററൽ സെൻ്ററിൽ ചേർന്ന ആലോചനായോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷൻ്റെ നേതൃനിരയിലുള്ളവരുടെ പ്രവർത്തനങ്ങൾ വചനം കേൾക്കാനും ആഴത്തിൽ പഠിക്കാനും പഠിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരിക്കണമെന്നും അതോടൊപ്പം സമുദായ ശക്തികരണം പ്രധാന ലക്ഷ്യമായിരിക്കണമെന്നും മോൺ. വേത്താനത്ത് വ്യക്തമാക്കി. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ Read More…

Accident

കൊണ്ടൂർ – തിടനാട് റോഡിൽ ബസ് യാത്രികൻ ബസിൽ നിന്നും വീണ് മരിച്ചു

ഈരാറ്റുപേട്ട: കൊണ്ടൂർ – തിടനാട് റോഡിൽ ബസ് യാത്രികൻ ബസിൽ നിന്നും വീണ് മരിച്ചു. ഈരാറ്റുപേട്ട ആനിപ്പടി ഭാഗത്ത് താമസക്കാരനായ പ്ലാത്തോട്ടത്തിൽ താജുദീൻ (54) ആണ് മരിച്ചത്. കൊണ്ടൂർ റോഡിൽ ചിറ്റാറ്റിൻകര സ്റ്റോപ്പിൽ നിന്നും ബസിൽ കയറിയ ഇയാൾ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേയ്ക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലപ്പുഴയിലാണ് താജുദീൻ്റെ കുടുംബം താമസിക്കുന്നത്. മുമ്പ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ ജോലിക്കാരനായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: തസ്‌നി, തസ്ലീമ, സുൽത്താന. Read More…

kottayam

കോട്ടയത്ത് ആധാര്‍ സേവാ കേന്ദ്രം തുറന്നു

കോട്ടയം :ജില്ലയിലെ ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) കോട്ടയത്ത് ആധുനിക ആധാര്‍ സേവാ കേന്ദ്രം തുറന്നു. തിരുനക്കര ശ്രീനിവാസ അയ്യര്‍ റോഡിലെ പുതിയ കേന്ദ്രം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. ആധാര്‍ എന്‍ റോള്‍മെന്റ്, ഡെമോഗ്രാഫിക്-ബയോമെട്രിക് അപ്ഡേറ്റുകള്‍, പരാതി പരിഹാരം തുടങ്ങി ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കും. സംസ്ഥാനത്തെ അഞ്ചാമത്തെ ആധാര്‍ സേവാ കേന്ദ്രമാണിത്. കേരളത്തിൽ ഒന്‍പതു കേന്ദ്രങ്ങള്‍കൂടി ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉദ്ഘാടനച്ചടങ്ങില്‍ Read More…