പൂഞ്ഞാർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം സെപ്റ്റംബർ 15ന് രാവിലെ ഏഴുമുതൽ നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടക്കുന്ന പ്രത്യേക പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ടാകും. മഹാഗണപതിഹോമം നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്: 75589 25323. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച ക്ഷേത്രമെന്ന പ്രത്യേകതയും മങ്കുഴി ക്ഷേത്രത്തിനുണ്ട്. ഗുരുദേവൻ പൂഞ്ഞാറിലെത്തിയതിന്റെ ശതാബ്ദിവർഷത്തിലാണ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷം Read More…
Month: September 2026
വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ) നിര്യാതനായി
പിണ്ണാക്കനാട്: വടക്കേൽ സ്കറിയ തോമസ് (അപ്പച്ചൻ-66) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പള്ളിയിൽ. ഭാര്യ: പൂവത്തോട് വണ്ടാളക്കുന്നേൽ ഗ്രേസി. മക്കൾ: ജിജോ, ജോർജ്.
മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് . മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് .മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വികാരി റവ. ഫാ.ജോസഫ് മുളഞ്ഞനാൽ ഉദ്‌ഘാടനം ചെയ്തു .എ. കെ സി.സി പ്രസിഡണ്ട് സജീവ് കുത്തിവളച്ചേൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വെടിക്കുന്നേൽ സഹവികാരി ഫാ.ജോസഫ് തേവർപറിൽ , ഏ.കെ.സി.സി രൂപത ജനറൽ Read More…
1974 നാഷണൽ വോളി ടീം അംഗങ്ങളെ ആദരിച്ചു
പാലാ: 1974 ബാച്ചിലെ നാഷണൽ വോളിബോൾ ചാമ്പ്യന്മാരായ കേരള യൂണിവേഴ്സിറ്റി ടീമിലെ അംഗങ്ങളും പാലാ സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുമാതീരുന്ന ഇതിഹാസ താരങ്ങളെ കോളേജിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ആദരിച്ചു. ടീമിലെ 6 അംഗങ്ങളും സെൻറ് തോമസിലെ വിദ്യാർഥികൾ ആയിരുന്നു. മുൻ ഐ. ജി, ജോസ് ജോർജ് ഐ.പി.എസ്, അക്കാലത്തെ കോളേജ് ടീം ക്യാപ്റ്റൻ ആയിരുന്ന എം. എ ജോസഫ് എന്നിവരെയാണ് 45മത് അഖില കേരള ഇൻ്റർ – കോളേജ് ബിഷപ് വയലിൽ മെമ്മോറിയൽ Read More…
കാൻസർ പരിചരണത്തിൽ പുതിയ നിർവചനവുമായി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്
പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിനു ഒരു വയസ്സ്. മാർ സ്ലീവാ മെഡിസിറ്റിയുടെ വാർഷികത്തോട് അനുബന്ധിച്ചു കഴിഞ്ഞ വർഷം സെപ്റ്റംബർ 14നായിരുന്നു ലോകോത്തര നിലവാരമുള്ള കാൻസർ ചികിത്സാകേന്ദ്രത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയുടെ അനക്സ് -1 ൽ പ്രവർത്തിക്കുന്ന സെന്റർ അത്യാധുനിക ചികിത്സാരീതികളും അതിനൂതന യന്ത്രസംവിധാനങ്ങളോടെയും കാൻസർ ചികിത്സാരംഗത്ത് പുതിയ ചരിത്രം കുറിച്ചു കഴിഞ്ഞു. നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ വ്യക്തികേന്ദ്രീകൃത കാൻസർ പരിചരണം ലഭ്യമാക്കുക എന്ന ദർശനത്തോടെയാണ് പാലാ രൂപത ബിഷപ് മാർ ജോസഫ് Read More…
പൂഞ്ഞാർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവ് സംഘടിപ്പിച്ചു
പൂഞ്ഞാർ: ഐഎച്ച്ആർഡി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കാമ്പസ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘പുലരി’ കാമ്പസ് ശുചീകരണ ഡ്രൈവിന്റെ ഒന്നാം ഘട്ടം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജിന്റെ നിർദ്ദേശപ്രകാരം സെപ്റ്റംബർ 12 ശനിയാഴ്ച രാവിലെ 9:30-ന് ആരംഭിച്ച ചടങ്ങിൽ എൻ.എസ്.എസ് യൂണിറ്റ് 99 പ്രോഗ്രാം ഓഫീസർ അൽ-സഹീർ എസ്. എസ്. സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എൻ.എസ്.എസ് യൂണിറ്റ് 73 പ്രോഗ്രാം ഓഫീസർ അഖിൽ കെ. എസ്. നിർവ്വഹിച്ചു. Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് പാമ്പാടി സ്വദേശികളായ തോമസ് ( 66 ) കുഞ്ഞുമണി ( 73)മോളി ( 66) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാമ്പാടി ടൗണിന് സമീപമായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ഇന്നലെ വൈകിട്ട് ജീപ്പിൽ ട്രക്കിങ്ങിനിടെ ജീപ്പിൻറെ കമ്പിയിൽ തല ഇടിച്ച് ചാലക്കുടി സ്വദേശി ശീതളിന് ( 19 ) പരുക്കേറ്റു.
ഈരാറ്റുപേട്ടയിലെ പ്രളയബാധിതരായ ചെറുകിട വ്യാപാരികൾക്ക് ആശ്വാസമായി പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പദ്ധതി പൂർത്തിയായി
ഈരാറ്റുപേട്ട : ഈ വർഷത്തെ പ്രളയത്തിൽ വ്യാപക നഷ്ടം നേരിട്ട ഈരാറ്റുപേട്ടയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കുന്നതിനായി ബൈത്തുസ്സകാത്ത് കേരളയുമായി സഹകരിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടന്നു. ഈരാറ്റുപേട്ട വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഔദ്യോഗിക പ്രഖ്യാപനം നിർവ്വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെയും ബൈത്തുസ്സകാത്ത് കേരളയുടെയും പ്രാദേശിക പങ്കാളിത്തത്തിന്റെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്. പ്രളയത്തിന് ശേഷം നഗരത്തിലെ 332 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ Read More…
പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനം; ജനവാസ മേഖലകൾ ഒഴിവാക്കണം : കർഷകസംഘം കൺവൻഷൻ
പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കൺവൻഷൻ സംഘടിപ്പിച്ചത്. കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് Read More…
ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം
പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല ( 58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ ( 60) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ ചേർപ്പുങ്കൽ ഭാഗത്തുവച്ചായിരുന്നു അപകടം.











