Accident

ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

പാലാ: ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന കടുത്തുരുത്തി സ്വദേശിനി ഷൈല ( 58) ഓട്ടോഡ്രൈവർ ചേർപ്പുങ്കൽ സ്വദേശി നോബിൾ ( 60) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ ചേർപ്പുങ്കൽ ഭാ​ഗത്തുവച്ചായിരുന്നു അപകടം.

Blog

സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല

മുണ്ടക്കയം: പ്രധാനമന്ത്രി ശ്രീ:നരേന്ദ്ര മോദിജി ജനപ്രതിനിധിയായി 25വർഷം പൂർത്തിയാക്കുന്നത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന പാർട്ടി ദേശീയ തലം മുതൽ ബൂത്ത്‌ തലം വരെ നടത്തിവരുന്ന സേവ -സങ്കൽപ്പ് അഭിയാൻ പരിപാടിയുടെ മുണ്ടക്കയം മണ്ഡലം ശിൽപ്പശാല നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിൽ അദ്ധ്യക്ഷത വഹിച്ചു… വൈസ് പ്രസിഡന്റ്‌ ബിനു ഡോമിനിക് സ്വാഗതം ആശംസിച്ചു. കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് ശ്രീ :റോയ് ചാക്കോ സേവ സങ്കൽപ്പ് അഭിയാൻ ശിൽപ്പിശാലയ്ക്ക് നേതൃത്വം നൽകി കൊണ്ടു സംഘടന കാര്യങ്ങൾ Read More…

ramapuram

മാക്സ്വാ അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ മാക്സ്വാ (MACSWA) 2026~27 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ദീപക് ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. “ഒരുമിച്ച് ആരോഗ്യകരമായ നാളെയിലേക്ക്” എന്നതാണ് ഈ വർഷത്തെ പ്രമേയം. രണ്ടാം വർഷ എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക് വിദ്യാർഥികളുടെ വൈറ്റ് കോട്ട് ചടങ്ങും, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എലിവാലിയിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രികൻ മേരിലാന്റ് സ്ദേശി അലക്സ് ഫ്രാൻസിസിനു ( 46)പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം. രാമപുരത്ത് വച്ച് സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ‍രാമുരം സ്വദേശി സണ്ണി എബ്രഹാമിനു (70) പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് തിടനാട് സ്വദേശി മോളി Read More…

kottayam

കോട്ടയം റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനം ഏർപ്പെടുത്തും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനിൽ ട്രയിനുകളിൽ വെള്ളം നിറക്കാൻ ആധുനീക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഫ്രാൻസ് ജോർജ് എം.പി. അറിയിച്ചു. 2 കോടി 74 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. എക്സ്പ്രസ് അടക്കമുള്ള എല്ലാ ട്രയിനുകളിലും ധ്രുത ഗതിയിൽ വെള്ളം നിറക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. ഇത് നടപ്പിലാക്കുന്നതോടു കൂടി എക്സ്പ്രസ് ട്രയിനുകൾക്ക് സമയ ക്ലിപ്തതയോടു കൂടി കോച്ചുകളിൽ വെള്ളം നിറക്കുവാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നിന്നും പുതിയ ട്രയിനുകളിൽ തുടങ്ങുകയാണങ്കിൽ പ്രസ്തുത ട്രയിനുകൾക്കും വെള്ളം നിറക്കാനു ള്ള സംവിധാനം Read More…

Blog

ബിജെപി പ്രതിഷേധം ഫലം കണ്ടു,നെഹ്രു സ്റ്റേഡിയം വൃത്തിയാക്കൽ ആരംഭിച്ചു : ലിജിൻലാൽ

കോട്ടയം: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി സെപ്റ്റമ്പർ 20 ന് സ്റ്റേഡിയത്തിലെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കും എന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ നാണക്കേട് മുമ്പിൽ കണ്ട് അധികാരികൾ നെഹ്രു സ്റ്റേഡിയം വൃത്തിയാക്കൽ ആരംഭിച്ചത് ബിജെപിയുടെ സമരവിജയം എന്ന് ലിജിൻലാൽ പറഞ്ഞു.നിരവധി ആളുകൾ പ്രഭാത വ്യായാമത്തിനും,കുട്ടികൾ കളിക്കുന്നതിനും ഉപയോഗിച്ചിരുന്ന നെഹ്രു സ്റ്റേഡിയം നാളുകളായി വൃത്തിയാകണം എന്ന ആവശ്യം വന്നതിനാൽ 3 മാസത്തിലധികമായി ബിജെപി പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ബിജെപിയുടെ കോട്ടയം മുനിസിപ്പലിറ്റിയിലെ ജനപ്രതിനിധികൾ മുഖതാന്തരം ഈ വിഷയം പലതവണ അതികൃതരെ അറിയിച്ചിരുന്നു.എന്നാൽ Read More…

pala

വയലിൽ വോളി: പാലാ സെന്റ് തോമസ്, ചങ്ങനാശ്ശേരി അസംഷ്ൻ ജേതാക്കൾ

പാലാ: സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 45-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷ്ൻ കോളേജും ജേതാക്കളായി. വെള്ളിയാഴ്ച രാവിലെ നടന്ന വനിതാ വിഭാഗം ഫൈനലിൽ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പാലാ അൽഫോൻസാ കോളേജിനെ കീഴടക്കിയാണ് അസംഷൻ വനിതാ വിഭാഗം കിരീടം നേടിയത്. സ്കോർ 25- 18, 25 -20, 17 – Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിലെ ​​ഗ്യാസ്ട്രോസയൻസസ് വിഭാ​ഗം സെന്റർ ഓഫ് എക്സലൻസായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ അതിനൂതന സൗകര്യങ്ങളോടു കൂടിയ ​ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് ഉദ്ഘാടനം, ​ഗ്യാസ്ട്രോസയൻസസ് സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപനം, 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയായവരുടെ സം​ഗമം എന്നിവ ആരോ​ഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ 7ാം വാർഷിക ആഘോഷങ്ങളുടെ ഭാ​ഗമായായിരുന്നു പരിപാടികൾ. മധ്യകേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് സമ​ഗ്രസംഭവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്കു സാധിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും സഹകരിപ്പിച്ചു കൊണ്ടു കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ ക്രൈസ്തവ Read More…

general

സൈബർ ഭീകരതയ്ക്കും വ്യക്തിഹത്യകൾക്കുമെതിരെ സമൂഹവും ഭരണകൂടവും ജാഗ്രത പുലർത്തണം: കെ.സി.ബി.സി ജാഗ്രത കമ്മീഷൻ

നിരവധി ആത്മഹത്യകൾക്കും ഒട്ടേറെ കുടുംബ, വ്യക്തിബന്ധ, പ്രതിച്ഛായ തകർച്ച കൾക്കും കാരണമാകുന്ന സൈബർ ആക്രമണങ്ങൾ കേരളത്തിൽ പതിവായി മാറി യിരിക്കുകയാണ്. വസ്തുതകളെ വളച്ചൊടിച്ച് പെരുപ്പിച്ചുകാട്ടിയും വ്യാജ ആരോപണ ങ്ങൾ ഉന്നയിച്ചും പ്രസംഗങ്ങളിൽ നിന്നോ അഭിമുഖങ്ങളിൽ നിന്നോ ചില വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം സംഘടിത സൈബർ വേട്ടകളെ അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക വിയോഗ ത്തിന് പിന്നാലെ, അദ്ദേഹത്തിനും ദുഃഖത്തിലാണ്ട് കുടുംബത്തിനുമെതിരെ സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയ അങ്ങേയറ്റം Read More…

poonjar

പരിസ്ഥിതി ലോലപ്രദേശ കരട് വിജ്ഞാപനം (ESA) വിഷയം: കർഷകസംഘം കൺവെൻഷൻ നാളെ

പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതി ലോലപ്രദേശ വിഷയത്തിൽ മലയോര ജനതയുടെ ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി കേരള കർഷകസംഘം സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ (സെപ്റ്റംബർ 12) വൈകിട്ട് മൂന്നിന് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്യും. കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്കകളും മലയോര ജനത നേരിടുന്ന പ്രശ്നങ്ങളും കൺവെൻഷനിൽ ചർച്ച Read More…