പൂഞ്ഞാർ: പഞ്ചായത്തിന്റെ ഭാവി വികസനത്തിന് ജനകീയ നിർദേശങ്ങൾ ഉൾപ്പെടുത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് തയ്യാറാക്കിയ നാളത്തെ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹന് കൈമാറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എം.ആർ പ്രസന്നകുമാറാണ് വികസന പത്രിക കൈമാറിയത്. പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ മേഖലകളിൽ നടപ്പാക്കേണ്ട പദ്ധതികളും ജനകീയ ഇടപെടലുകളും സംബന്ധിച്ച നിർദേശങ്ങൾ ഉൾപ്പെടുത്തിയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ സാനു, സുജിത്ത് പി.സി., Read More…
Month: September 2026
കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനം ;പോസ്റ്റർ പ്രകാശനം ചെയ്തു
കോട്ടയം: കെ റ്റി യു സി സംസ്ഥാന പ്രധിനിധി സമ്മേളനത്തോടനുബന്ധിച്ച് പാർട്ടി ചെയർമാൻ പി ജെ ജോസഫ് കൈമാറിയ പോസ്റ്ററിന്റെ പ്രകാശനം കെ റ്റി യു സി സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഇമ്മാനുവൽ സ്‌കറിയായ്ക്ക് നൽകി നിർവഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ എ കെ ജോസഫ്, ജോയി ചെട്ടിശ്ശേരി, കെ റ്റി യു സി ഭാരവാഹികളായ ഷൈജി കോട്ടപ്പള്ളി, സാജൻ വെള്ളനാട് തിരുവനന്തപുരം ,മാത്യു ജോർജ് കൊല്ലം, പി സി രാജു Read More…
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള; സംഘാടക സമിതി രൂപീകരിച്ചു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള ഒക്ടോബർ 6, 7 (ചൊവ്വ, ബുധൻ) തീയതികളിൽ ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രിൻസിപ്പാൾ ഷീജ എസ്. സ്വാഗതം പറഞ്ഞു. ഈരാറ്റുപേട്ട നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സൽ ഇജാസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. Read More…
സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള നിര്യാതനായി
കൂവപ്പള്ളി: സിപിഎം പാറത്തോട് മുൻ ലോക്കൽ സെക്രട്ടറി പരിയാരത്ത് പി.കെ.കരുണാകര പിള്ള (77) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. ഭാര്യ: ചിറക്കടവ് ചെമ്പകതാഴെ അമ്മുക്കുട്ടി. മക്കൾ: പി.കെ.സജികുമാർ (കൂവപ്പള്ളി സഹകരണ ബാങ്ക്), പി.കെ.ജയശ്രീ, അനിത കുമാരി. മരുമക്കൾ: സുമ ചന്ദ്രൻ, മോഹനൻപിള്ള, ജയൻ പിള്ള.
കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ്
പൂഞ്ഞാർ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ് പദ്ധതി നടപ്പാക്കി. കേരള ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (KSTP) ധനസഹായത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയത്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ക്യാമ്പസിൽ ഹരിതാവരണവും ജൈവവൈവിധ്യവും വർധിപ്പിക്കുകയാണ് ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോൺ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ബി. സുഭാഷ്, പൊൻകുന്നം റേഞ്ച് Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം ഓണം ആഘോഷിച്ചു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണിസ് സ്വാശ്രയ സംഘം ഓണം വിപുലമായി ആഘോഷിച്ചു.വിവിധ ഓണാഘോഷ മത്സരങ്ങൾ നടത്തി.ആഗി ബെന്നി കൊച്ചുവീട്ടിൽ ഓണാഘോഷ സന്ദേശം നൽകി. മാതാവിന്റെ പിറവിതിരുനാളും അധ്യാപക ദിനാഘോഷവും നടത്തപ്പെട്ടു.സെലിൻ പുത്തൻപുര അദ്ധ്യാപകദിന സന്ദേശം നൽകി. അധ്യാപികയായ സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്തിന് ഉപഹാരം നൽകി ആദരിച്ചു.സമാപന സമ്മേളനത്തിൽ ഡെയ്സി വർക്കി കല്ലൂർ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.. സോണൽ കോർഡിനേറ്റർ ജെയ്‌സി മൂലേച്ചാലിൽ, ജെസി Read More…
കുളത്തുങ്കൽ സരസ്വതി നിര്യാതയായി
വേലത്തുശ്ശേരി : കുളത്തുങ്കൽ സരസ്വതി (87) നിര്യാതയായി. സംസ്കാരം ഇന്ന് (11/09/2026) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
പരിസ്ഥിതി ലോല പ്രദേശമായി തീക്കോയി വില്ലേജിനെ ഉൾപ്പെടുത്തുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ
വെള്ളികുളം: തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി. പിതൃവേദി,മാതൃവേദി,& സ്വാശ്രയ സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാനം മന്ത്രാലയം 2026 ജൂലൈ 27 പുറത്തിറക്കിയ 3936 കരട് വിജ്ഞാപനം പ്രകാരം തീക്കോയി വില്ലേജ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുവാനുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്. അനേകം വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്.ജനസാന്ദ്രതയുള്ള പ്രദേശമാണിത്.ജനങ്ങളുടെ ഉപജീവനമാർഗമായ കൃഷിത്തോട്ടങ്ങളെ ESA യുടെ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്. Read More…
പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം ‘മിന്നൽ പവർകട്ട്’; മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം
പാലാ: ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗികമായി കെ എസ് ഇ ബി നിരന്തരം സൃഷ്ടിക്കുന്ന ‘മിന്നൽ പവർകട്ട്’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തി. ദിനംപ്രതി മൂന്ന് തവണ വീതമാണ് ഔദ്യോഗിക പവർകട്ട് നടപ്പാക്കി വരുന്നതെന്ന് എബി ജെ ജോസ് ആരോപിച്ചു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നൽ പവർകട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ജനങ്ങൾ വലയുകയാണ്. പലയിടങ്ങളിലും Read More…
വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തി
വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തപ്പെട്ടു. അന്ന സജി താന്നിപ്പൊതിയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി. ബേബി കുറ്റിയാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ സ്കറിയ വേകത്താനം അനുസ്മരണ സന്ദേശം നൽകി.സമ്മേളനത്തിൽ അധ്യാപക ദിനം ആചരിച്ചു.ഡയറക്ടേഴ്സ് ദിനവും ആചരിച്ചു. ഇതോടനുബന്ധിച്ച് ഡയറക്ടർ ഫാ സ്‌കറിയ വേകത്താനത്തെ ആദരിച്ചു. സൺഡേസ്കൂൾ അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു. ബ്രിട്ടോ സജി താന്നിപൊതിയിൽ അധ്യാപകദിന സന്ദേശം നൽകി. ജോർജുകുട്ടി Read More…











