kottayam

മത്സ്യകർഷക സഹകരണസംഘത്തിന് തുടക്കം

കോട്ടയം : ജില്ലയിലെ പ്രഥമ മത്സ്യകർഷക സഹകരണസംഘമായ ഇടനാട് ഫിഷ് ഫാർമേഴ്‌സ് സഹകരണസംഘത്തിന്റെയും പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയിൽ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തിയാക്കിയ ലൈവ് ഫിഷ് വെൻഡിംഗ് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ഫിഷറീസ്, ഹാർബർ എൻജിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു. വിഴിക്കത്തോട് എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ചടങ്ങിൽ റോണി കെ. ബേബി എം.എൽ.എ. അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് ഷമീർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, Read More…

obituary

ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ നിര്യാതയായി

അരുവിത്തുറ: ചെങ്ങനാരിപറമ്പിൽ (കൊച്ചുവീട്ടിൽ) ശാന്തമ്മ മൈക്കിൾ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് 4ന് അമ്പാറനിരപ്പേലുള്ള മകൾ സുമയുടെ വസതിയിൽ ശൂശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: സുജ ജോജി (യുകെ), സുമ ഇമ്മാനുവൽ, സുബി ബിജു, സുമേഷ് മൈക്കിൾ. മരുമക്കൾ: ഇമ്മാനുവൽ സെബാസ്റ്റ്യൻ (കൂട്ടിയാനിയിൽ), ബിജു ജോസഫ് (കാച്ചപ്പള്ളിൽ), പരതേനായ ജോജി ജോസഫ് (തുങ്കുഴി).

pala

മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെ ആശീർവാദം നടത്തി

പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിലെ അത്യാധുനിക സ്റ്റെം സെൽ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റിന്റെയും കാർ ടി സെൽ തെറാപ്പി ചികിത്സാസേവനങ്ങളുടെയും ആശീർവാദം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വ​ഹിച്ചു. നൂതന ഉപകരണങ്ങളോടെ 4 ബെഡോടു കൂടിയ ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ് ആൻ‍ഡ് കാർ ടി സെൽ തെറാപ്പി സൗകര്യങ്ങളാണ് പ്രവർത്തനസജ്ജമായത്. സാധാരണക്കാർക്കും നാട്ടിൽ തന്നെ അത്യാധുനിക കാൻസർ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണമെന്ന ലക്ഷ്യം മാർ സ്ലീവാ കാൻസർ കെയർ ആൻഡ് Read More…

teekoy

പരിസ്ഥിതി ലോല പ്രദേശം ; തീക്കോയി വില്ലേജിനെ ഒഴിവാക്കണം

തീക്കോയി: പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങൾ ഒന്നും ഇല്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തി ESA വില്ലേജ് ആയി പ്രഖ്യാപിക്കുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇതിനെതിരെയുള്ള ആക്ഷേപങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെ അറിയിക്കുന്നതിനായി 2000 – ൽ പരം രജിസ്റ്റേഡ് കത്തുകൾ അയക്കുന്നതിന്റെ ഉദ്ഘാടനം പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ എംഎൽഎ നിർവഹിച്ചു. തീക്കോയി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അംബിക എം എസ്, ജില്ലാ പഞ്ചായത്ത് വൈസ് Read More…

poonjar

അപ്രഖ്യാപിത പവർ കട്ടിനെതിരെ ബിജെപിയുടെ സമരജ്വാല

പൂഞ്ഞാർ : കേരളത്തിൽ ഇപ്പോൾ നടന്നുവരുന്ന അപ്രഖ്യാപിത പവർകട്ടിൽ പ്രതിഷേധിച്ച് ബിജെപി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരജ്വാല ബിജെപി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ശ്രീ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. പതിറ്റാണ്ടുകളായി കേരളം ഭരിച്ച ഇരുമുന്നണികളുടെയും ദീർഘവീക്ഷണം ഇല്ലാത്ത പ്രവർത്തികളാണ് ഇ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും ഷോൺ ജോർജ് പറഞ്ഞു. ജില്ലാ ജനറൽ സെക്റട്രി മിനിർവ മോഹൻ, നേതാക്കളായ ടോമി Read More…

general

ചെക്ക് കേസ്: മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ പാലാ എംഎൽ‌എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. മാണി സി കാപ്പൻ, തിരഞ്ഞെടുപ്പ് കമ്മീഷൻ, നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണം. മുംബൈ മലയാളി ദിനേശ് മേനോന്റെ ഹർജിയിലാണ് നടപടി. ചെക്ക് കേസിലെ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യനാക്കണമെന്നാണ് ആവശ്യം. ബോറിവ്‍ലിയിലെ അഡീഷണൽ മെട്രോപ്പൊലീസറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കേസുകളിലായി അഞ്ച് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുമായിരുന്നു Read More…

erattupetta

ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കണം; കോട്ടയം കളക്ടറേറ്റിന് മുന്നിൽ എസ്.ഡി.ടി.യു പ്രതിഷേധ ധർണ്ണ ഐക്യദാർഡ്യ റാലി നടത്തി

ഈരാറ്റുപേട്ട: ഓട്ടോ-ടാക്സി നിരക്കുകൾ കാലോചിതമായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.ടി.യു (SDTU) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ [സെപ്റ്റംബർ 15-ന് ] കോട്ടയംജില്ലാ കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണയ്ക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എസ്.ഡി.റ്റി.യു. ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റി നേതൃതത്തിൽ ഐക്യദാർഡ്യ റാലി നടത്തി. ഏരിയ പ്രസിഡൻ്റ് അജി നാസ് പുളിക്കീൽ, സെക്രട്ടറി അനീസ് വെള്ളാപള്ളിൽ എന്നിവർ സംസാരിച്ചു.

obituary

മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ) മറിയമ്മ ആന്റണി നിര്യാതയായി

വയലാ : മുണ്ടക്കതറപ്പേൽ (ചന്ദ്രൻകുന്നേൽ )മറിയമ്മ ആന്റണി (70)നിര്യാതയായി. പരേത MJ ആന്റണി മുണ്ടക്കത്തറപ്പേൽ( കാർഷികവികസന ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ) ന്റെ ഭാര്യയും, വയല പുത്തനങ്ങാടി പൂവ്വംതൊട്ടിയിൽ കുടുംബാഗവുമാണ്. മൃതശരീരം 14-09-2026 തിങ്കളാഴ്ച 5- PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും 15-09-2026 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വയല സെന്റ് ജോർജ്ജ് ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്. മകൾ : ആൻ മരിയ ആന്റണി (അയർലാന്റ്).

general

ബി.ജെ പി കോട്ടയം മുൻ ജില്ലാ പ്രസിഡണ്ട് എസ് ശിവരാമ പണിക്കർ അന്തരിച്ചു

വാഴൂർ : ബി.ജെ പി കോട്ടയം ജില്ലാ പ്രസിഡണ്ടും ആർ എസ്സ് എസ്സ് ൻ്റെയും,ജനസംഘത്തിൻ്റെയും ജില്ലാ യിലെ ആദ്യ കാല സംഘാടകനുമായിരുന്ന S ശിവരാമ പണിക്കർ 88 വയസ്സ് അന്തരിച്ചു. പരേതൻ പുഞ്ഞാർ SM V ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. അടിയന്തിരാവസ്ഥയെ ക്കതിരെ പൊൻകുന്നത്ത് സമരം നയിച്ച് അറസ്റ്റ് വരിച്ച് ജയിൽവാസമനുഭവിച്ചു. വാഴൂർ ഫാർമേഴസ് ബാങ്ക് ഡയറക്‌ടർ, വാഴൂർ രാമവിലാസംN SS കരയോഗം പ്രസിഡണ്ട്, കൊടുങ്ങൂർ ദേവീക്ഷേത്ര കമ്മറ്റി പ്രസിഡണ്ട്, ടെലികോം ഉപദേശക സമതി അംഗം, സേവാഭാരതി Read More…

poonjar

വിനായക ചതുർത്ഥി: മങ്കുഴി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം

പൂഞ്ഞാർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം സെപ്റ്റംബർ 15ന് രാവിലെ ഏഴുമുതൽ നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടക്കുന്ന പ്രത്യേക പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ടാകും. മഹാഗണപതിഹോമം നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്: 75589 25323. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച ക്ഷേത്രമെന്ന പ്രത്യേകതയും മങ്കുഴി ക്ഷേത്രത്തിനുണ്ട്. ഗുരുദേവൻ പൂഞ്ഞാറിലെത്തിയതിന്റെ ശതാബ്ദിവർഷത്തിലാണ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷം Read More…