മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു. കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും Read More…
Month: September 2026
കടനാട് ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം നാളെ
കടനാട്: കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്ററിന്റെ ഉദ്ഘാടനം നാളെ (സെപ്റ്റംബർ 17 ) ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ കുടുംബ ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കും. മണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷനായിരിക്കും. വാക്സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി നിർവഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, കടനാട് Read More…
കേടായ യന്ത്രവാൾ തിരിച്ചെടുത്തെങ്കിലും സർവീസ് ചാർജ് മടക്കിനൽകിയില്ല; ആമസോണിന് പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
കോട്ടയം: ഓൺലൈനായി വാങ്ങിയ യന്ത്രവാൾ കേടുവന്നതായതിനാൽ തിരികെ നൽകിയെങ്കിലും ഓഫർ പ്രോസസിംഗ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ ആണ് പരാതിക്കാരൻ. 2025 സെപ്റ്റംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നൽകി യന്ത്രവാൾ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാൾ Read More…
കോണ്‍ഗ്രസ് വിമതന്‍ ബിജു മാത്യൂസ് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍
പാലാ: പാലാ നഗരസഭയില് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വിമത കൗണ്‍സിലര്‍ ആയ ബിജു മാത്യൂസ് വിജയിച്ചു. ബിജുവിന് 14 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കോണ്‍ഗ്രസ് വിട്ട വിമത കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഭിന്നതയാണ് പുതിയ പ്രശ്‌നം. സ്ഥാനാര്‍ഥിയാകാന്‍ സാധിക്കാതിരുന്ന ടോണി തൈപ്പറമ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തു. കുതിരക്കച്ചവടമാണ് എല്‍ഡിഎഫ് നടത്തിയത് എന്നാണ് ടോണിയുടെ ആരോപണം. എന്നാല്‍, ആരോപണങ്ങളെ എല്‍ഡിഎഫ് നിഷേധിച്ചു. അധികാരം പിടിക്കാന്‍ അവസരം Read More…
ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്തിനോസ് കോളേജ്; തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി
രാമപുരം: ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്.) കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ. രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി. ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ എൻ.എം.എം.എസ്. ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നതിലും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുന്നതിലുമാണ് വി.ബി.–ജി. റാം. ജി. അംഗങ്ങൾക്ക് പരിശീലനം നൽകിയത്. രാമപുരം ബസാർ വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ രോഗീപരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക. പ്രായമായ രോഗികൾക്കും, മറ്റ് ഗുരുതര രോഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്. Read More…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച എടാട്ട് ജോസ് തോമസിന്റെ സംസ്കാരം ഇന്ന് 4 മണിക്ക്
പാലാ: സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹോട്ടലുടമ മരിച്ചു. ഇടമറ്റത്ത് വാടകയ്ക്ക് താമസിച്ച് അമ്പാറയില്‍ ഹോട്ടല്‍ നടത്തിയിരുന്ന മണിമല പഴയിടം എടാട്ട് ജോസ് തോമസ് (65) ആണ് മരിച്ചത്. കഴിഞ്ഞ 26ന് ഉച്ചകഴിഞ്ഞ് പൈക-ഭരണങ്ങാനം റോഡില്‍ ഇടമറ്റം കാക്കനാട്ട് പാലത്തിനു സമീപമായിരുന്നു അപകടം. ജോസ് ഓടിച്ചിരുന്ന സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. ചികിത്സയില്‍ കഴിയവെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പഴയിടം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടമറുക് ഇല്ലിക്കൽ മജോ ജോസഫ് ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ പത്തേമുക്കാലോടെയാണ് മജോ സ്കൂളിൽ കുഴഞ്ഞുവീണത്. സ്കൂളിൽ കലോത്സവ പരിപാടികൾ നടക്കുന്നതിനായുള്ള അനൗൺസ്മെൻ്റിൽ ഏർപ്പെട്ടിരിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മജോയെ അധ്യാപകർ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴ് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്
മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്നും അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും പറയുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആദ്യം ഈ ഏഴ് ചോദ്യങ്ങൾക്ക് മറുപടി പറയണം. 1.സേവനം നൽകിയതിന്റെ പേരിലാണ് പണം വാങ്ങിയതെന്നും അതിന് ജിഎസ്ടിയും നികുതിയും അടച്ചിട്ടുണ്ടെന്നും മുൻമുഖ്യമന്ത്രി പറയുന്നു. കരാർ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കിൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം 3.28 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന അധിക 1.56 കോടി രൂപയ്ക്ക് എന്താണ് Read More…
മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു നിര്യാതനായി
വേലത്തുശേരി: മുത്തനാട്ട് കുഞ്ഞൂഞ്ഞ് ജോർജ് മാത്യു (78) അന്തരിച്ചു. മൃതശരീരം അമ്പാറനിരപ്പേൽ സഹോദരൻ ശ്രീ. രാജുവിന്റെ ഭവനത്തിൽ 16/09/2026 ,ബുധാനാഴ്ച രാവിലെ 9 മണിക്ക് കൊണ്ടുവരുന്നതും, തുടർന്നു ശവസംസ്കാര-ശുശ്രുഷകൾ ഉച്ചകഴിഞ്ഞു 2:30നു ആരംഭിച്ചു സെയിന്റ് സെബാസ്റ്റ്യൻ ചർച്ചു വേലത്തുശേരിയിലുള്ള കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : അച്ചാമ്മ പടിഞ്ഞാറാകത്ത്. മകൻ : ജോബിൻസ് ഫിലിപ്പ്. മരുമകൾ : റോഷൻ ജോബിൻസ് (കാഞ്ഞൂർ).











