മുരിക്കുംവയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് ദിനചാരണം നടന്നു. പരിപാടിയിൽ എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ എം ബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വി എച്ച് എസ് ഇ പ്രിൻസിപ്പൽ രേഖമോൾ പി ആർ സ്വാഗതം ആശംസിച്ചു.
തുടർന്ന് കുട്ടികൾക്കായി മുണ്ടക്കയം പോലീസ് സബ് ഇൻസ്പെക്ടർ അനന്തു തമ്പി ലഹരി വിരുദ്ധ ബോധവർക്കരണ ക്ലാസ്സ് നൽകി. തുടർന്ന് എൻ എസ് എസ് വളണ്ടിയർമാരെ തൂഫാൻ കമാണ്ടോസ് ആയി പ്രഖ്യാപിച്ചു. പിന്നീട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരി വിരുദ്ധ വാക്കത്തോൺ സംഘടിപ്പിക്കുകയും ചെയ്തു.
വി എച്ച് എസ് ഇ സീനിയർ അദ്ധ്യാപകൻ സുരേഷ് ഗോപാൽ പി എസ് ആശംസകൾ അർപ്പിക്കുകയും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് വി എസ് കൃതജ്ഞത രേഖപ്പെടുത്തി.





