കടനാട് :സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.മുരളീധരൻ. കടനാട് പഞ്ചായത്തിലെ ആയുഷ് മാൻ ആരോഗ്യ മന്ദിർ മെയിൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്തയാഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്. റോബട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെർച്വൽ ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും Read More…
Month: September 2026
കുട്ടികൾക്ക് മുടി വളർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട്: ബാലാവകാശ കമ്മീഷൻ
ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്. മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ല. ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് Read More…
അരുവിത്തുറ കോളേജിൽ ബി.സി.എ, അസോസിയേഷൻ ഉദ്ഘാടനം ചെയ്തു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബി.സി.എ അസോസിയേഷന്റെ 2026- 27വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിറവം ബി.പി.സി കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപിക ഡോ ജീവ ജോസ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ , അസോസിയേഷൻ പ്രസിഡന്റ് ശ്രീരാഗ്. എസ് തുടങ്ങിയവർ സംസാരിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും പിഴയും
കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരുന്നത്. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ Read More…
മാതൃവേദി തീക്കോയി ഫൊറോന റമ്പാൻ പാട്ട് മത്സരം വെള്ളികുളം യൂണിറ്റിന് ഒന്നാം സ്ഥാനം
വെള്ളികുളം: മാതൃവേദി തീക്കോയി ഫൊറോനാ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റമ്പാൻ പാട്ട് മത്സരത്തിൽ വെള്ളികുളം മാതൃവേദി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.മത്സരത്തിൽ വിജയിച്ച ടീമിനെ യൂണിറ്റ് ഡയറക്ടർ ഫാ.സ്കറിയ വേകത്താനവും യൂണിറ്റ് ഭാരവാഹികളും അഭിനന്ദിച്ചു. ഫൊറോന വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ , അസിസ്റ്റൻറ് വികാരി ഫാ.ജേക്കബ് കരിനാട്ട് ,ജെസ്സി ഷാജി ഇഞ്ചയിൽ, ജൂബി രാജേഷ് വേലിക്കകത്ത്,ആഗി ബെന്നി കൊച്ചുവീട്ടിൽ,ലിനി ആന്റണി വെള്ളാപ്പാണിയിൽ, ജെയ്‌സി ബേബി മുണ്ടാട്ടുചുണ്ടയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മദ്യനയ രൂപീകരണം നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കേണ്ടത് ഇരകളുടേത് : പ്രസാദ് കുരുവിള
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 22 മുതല്‍ എക്‌സൈസ് വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന പൊതുജനാഭിപ്രായ സ്വരൂപണത്തില്‍ നിര്‍ദ്ദേശങ്ങളും ദുരനുഭവങ്ങളും കേള്‍ക്കേണ്ടത് മദ്യത്തിന്റെ ദുരിതവും ദുരന്തവും പേറുന്ന ഇരകളുടെയോ അവരുടെ ആശ്രിതരുടെയോ, മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തകരുടെയോ ആകുന്നതാണ് കൂടുതല്‍ ഉചിതമെന്നും ഇത് നാടിന് യോജിച്ച മദ്യനയരൂപീകരണത്തിന് വഴിയൊരുക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. നയരൂപീകരണത്തിന് ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ പാത പിന്തുടരുന്നത് രാജ്യതാല്പര്യത്തിന് ഗുണകരമാകും. Read More…
പരിസ്ഥിതിലോല മേഖല: ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും
ഈരാറ്റുപേട്ട: പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം പിൻവലിക്കുക മലയോര മേഖലയിലെ പട്ടയപ്രശ്നത്തിൽ കേന്ദ്രം നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് അഖിലേന്ത്യാ കിസാൻസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും നടത്തി. എഐകെഎസ് സംസ്ഥാന സെക്രട്ടറി ഇ.എൻ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.എസ്. സുനിൽ, ബാബു കെ. ജോർജ്, എം.ജി. ശേഖരൻ, ഇ.കെ. മുജീബ്, ഷമ്മാസ് ലത്തീഫ്, മിനിമോൾ ബിജു, കെ. ശ്രീകുമാർ Read More…
കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ) നിര്യാതനായി
പൂഞ്ഞാർ: വെട്ടീപ്പറമ്പ് കയ്യാണിയിൽ കെ.ടി.തോമസ് (അപ്പച്ചൻ–71) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കൊച്ചറ കൊല്ലമന ഗ്രേസമ്മ. മക്കൾ: ടിബിൻ, ടിന്റു. മരുമകൻ: പ്രിൻസ് വടക്കേടത്ത് (കളത്തൂർ).
കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ) നിര്യാതനായി
പനച്ചികപ്പാറ കവളമാക്കൽ എളുകുന്നേൽ (ശാന്തവിലാസം) എസ് ബിനു (കണ്ണൻ 55) നിര്യാതനായി. കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസിഡ് പ്രിന്റിംഗ് ആൻഡ് ട്രെനിംങ് പാലാ ബ്രാഞ്ച് ജീവനക്കാനായിരുന്നു. സംസ്കാരം നാളെ (17-09-26 വ്യാഴം) 3.00 ന് വീട്ടുവളപ്പിൽ. (സി.പി.ഐ.എം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി അംഗം, സി.എ.പി.ടി (സി.ഐ.റ്റി.യു) കോട്ടയം ജില്ലാ സെക്രട്ടറി). ഭാര്യ: രാജി തമ്പലക്കാട് തച്ചേടത്ത് കുടുംബാംഗം. മക്കൾ: നിഖിത ബിനു (വിദ്യാർത്ഥി ജർമിനി), നിഖിൽ ബിനു.
കോട്ടയത്ത് വൻ നിരോധിത പുകയില വേട്ട: ഗോഡൗണിൽ നിന്ന് 220 ചാക്ക് ഹാൻസ് പിടികൂടി
കോട്ടയം: കോട്ടയത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നാണ് 3,500 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നത് പാലക്കാട് സ്വദേശികളാണെന്നാണ് നിഗമനം. പരിശോധനയ്ക്കിടെ എക്സൈസിന് പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പ്രതികൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ Read More…











