പൂഞ്ഞാർ: കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ഇന്റർ ക്ലബ് ചാമ്പ്യൻ ഷിപ്പിൽ 18 വയസ്സിനു താഴെ പെൺ കുട്ടികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരസ്തമാക്കിയ വേൾഡ് മലയാളീ കൗൺസിൽ കെ പി തോമസ് മാഷ് കായിക അക്കാഡമി താരങ്ങളായ പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു.

പ്രിൻസിപ്പൽ ജോൺസൻ ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എൻ മുരളീധര വർമ്മ, ഹെഡ്മാസ്റ്റർ ആർ. നന്ദകുമാർ,കെ പി തോമസ് മാഷ്, വി ആർ പ്യാരിലാൽ, ജോസിറ്റ് ജോൺ,രാജാസ് തോമസ്, ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.